June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ഒറ്റദിവസം, ഒറ്റജില്ല, 2500 നിയമലംഘനങ്ങൾ: മോട്ടോർ വാഹന വകുപ്പിന് കിട്ടിയത് 55 ലക്ഷം രൂപ

By Janayugom Webdesk
December 12, 2019

കൊച്ചി: ഒറ്റദിവസം കൊണ്ട് ഒരു ജില്ലയിൽ നിന്നുമാത്രം മോട്ടോര്‍ വാഹനവകുപ്പ് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയായി പിരിച്ചത് 55 ലക്ഷം രൂപ. കഴിഞ്ഞദിവസം എറണാകുളം ജില്ലയില്‍ മോട്ടോര്‍വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിലാണ് ഇത്രയും തുക പിരിഞ്ഞു കിട്ടിയത്. പരിശോധനയില്‍ 2,500-ഓളം നിയമ ലംഘനങ്ങള്‍ കണ്ടെത്തി കേസെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ജില്ലയില്‍ നഗരങ്ങളും ഉള്‍പ്രദേശങ്ങളും കേന്ദ്രീകരിച്ച് ബുധനാഴ്ച രാവിലെ മുതല്‍ വൈകീട്ടുവരെയായിരുന്നു ഗതാഗത പരിശോധന.

you may also like this video

25 സ്‌ക്വാഡുകളാണ് രംഗത്തുണ്ടായിരുന്നത്. ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്‍തവര്‍ മുതല്‍ ചട്ടം ലംഘിച്ച് സര്‍വീസ് നടത്തിയ അന്തർസ്സംസ്ഥാന ലോറികള്‍ വരെ പരിശോധനയില്‍ കുടുങ്ങി. പരിശോധന സ്ഥലത്തുനിന്നും മാത്രം 10 ലക്ഷം രൂപയോളം പിഴയായി ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹെല്‍മെറ്റില്ലാതെ 558, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാല്‍-262, കൂളിങ് ഫിലിം ഒട്ടിച്ചത്-78, ബസില്‍ വാതില്‍ ഇല്ലാത്തത്-4, എയര്‍ഹോണ്‍ ഘടിപ്പിച്ചത്-22 എന്നിങ്ങനെയാണ് നിയമലംഘനത്തിന്‍റെ കണക്കുകള്‍. അപകടകരമായി വാഹനമോടിച്ച ഏതാനും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്‍തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.