Friday
19 Apr 2019

ശബരിമലയിലേക്ക് കൂടുതല്‍ യുവതികള്‍; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 550 പേര്‍

By: Web Desk | Friday 9 November 2018 7:32 PM IST


തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയത് 550 യുവതികള്‍. വ്യാഴാഴ്ച വരെ വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരുടെ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. ഇതുവരെ മൂന്നര ലക്ഷം പേരാണ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ശബരിമല ദര്‍ശനം കുറ്റമറ്റതാക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം കൊണ്ടുവന്നത്. www.sabarimalaq.com എന്ന വെബ് സൈറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. കേരളത്തിനകത്തും പുറത്തുമുള്ള 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ കണക്കാണ് പുറത്ത് വന്നിരിക്കുന്നത്.
Related News