കൊച്ചി സാമ്പത്തിക മേഖലയില്‍ നിന്നും കയറ്റുമതി ചെയ്തത് 5516 കോടിയുടെ ഉത്പന്നങ്ങള്‍

കൊച്ചി:
പ്രത്യേക സാമ്പത്തികമേഖലകളില്‍ നിന്നുള്ള കയറ്റുമതിയില്‍ 20182019 സാമ്പത്തിക വര്‍ഷത്തെ തുടര്‍ച്ചയായ രണ്ടാം മാസവും കൊച്ചി കുതിപ്പ് തുടരുന്നു. എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍ ഫോര്‍ എസ്ഇസെഡ് ആന്റ് എക്സപോര്‍ട്ട് ഓറിയന്റഡ് യൂണിറ്റ്സ് ( ഇപിസിഇഎസ്) പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം മെയ് മാസം കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയില്‍ നിന്നും 5516 കോടി രൂപയുടെ ഉത്പങ്ങളാണ് കയറ്റുമതി ചെയ്യ്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 673 കോടിയായിരുന്നു. മുന്‍ വര്‍ഷത്തെക്കാള്‍ 720 ശതമാനമാണ് വര്‍ദ്ധന. ഏപ്രില്‍ മാസത്തില്‍ ഇത് 3708 കോടി രൂപയായിരുന്നു.
അതേസമയം, മെയ് മാസം രാജ്യത്തെ മൊത്തം സാമ്പത്തിക മേഖലകളില്‍ നിന്നുമുള്ള കയറ്റുമതിയിലും വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിനെക്കാള്‍ 38 ശതമാനമാണ് വര്‍ദ്ധന. 20172018 സാമ്പത്തിക വര്‍ഷം മെയ് മാസം 21,220 കോടി രൂപയുടെ കയറ്റുമതിയുടെ സ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം 29,236 കോടി രൂപയുടെ ചരക്ക് ഉത്പങ്ങളാണ് കയറ്റുമതി ചെയ്യ്തത്.
ഇപിസിഇഎസ് റിപ്പോര്‍ട്ട് പ്രകാരം, ബയോടെക്ക്, കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, കമ്പ്യൂട്ടര്‍, ഇലകട്രോണിക്സ്, പാരമ്പര്യേതര ഊര്‍ജ്ജം, പ്ലാസ്റ്റിക്ക്, റബ്ബര്‍, ട്രേഡിങ്ങ് ആന്റ് സര്‍വീസസ് എന്നീ മേഖലകളാണ് രാജ്യത്തെ കയറ്റുമതിയുടെ കുതിപ്പിന് ഊര്‍ജ്ജം പകരുന്നത്. കൊച്ചിക്ക് പുറമെ ഫാള്‍ട്ട, ഇന്‍ഡോര്‍, എംഇപിസെഡ് എന്നീ പ്രത്യേക സാമ്പത്തിക മേഖലകളില്‍ നിന്നുള്ള കയറ്റുമതിയിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. കൊച്ചിയില്‍ നിന്നുള്ള സോഫ്റ്റ് വെയര്‍ കയറ്റുമതിയിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
വെല്ലുവിളികളെ നേരിട്ടും പ്രത്യേക സാമ്പത്തിക മേഖലകളില്‍ നിന്നുള്ള കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവാണുണ്ടായതെന്ന് ഇപിസിഇഎസ് ഒഫീഷ്യേറ്റിങ്ങ് ചെയര്മാന് ഡോ.വിനയ് ശര്‍മ പറഞ്ഞു. രാജ്യത്തിന്റെ കയറ്റുമതി വരുമാനത്തില്‍ പ്രത്യേക സാമ്പത്തിക മേഖലയുടെ പ്രാധാന്യമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ നിന്നുള്ള ഉത്പങ്ങള്‍ ഇറക്കുമതി ചെയ്യുതില്‍ മുന്‍പന്തിയില്‍ യുഎഇയാണ്. അമേരിക്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും വര്‍ദ്ധിച്ചിട്ടുണ്ട്