മുംബൈയിലെ ദോംബവാലി റെയില്‍വെ ട്രാക്കിന് സമീപം ഒരു ബാഗില്‍ 56 കാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ 27 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉമേഷ് പാട്ടീല്‍ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. മുംബൈ കോടതിയിലെ ജീവനക്കാരനായ ഇയാൾ വിരമിച്ച ശേഷം ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. രണ്ടു ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തായ പ്രഫുല്‍ പവാറാണ് കൊല നടത്തിയതെന്ന് പൊലീസ് കണ്ടെത്തുന്നത്. കൊലപാതകത്തിന് പിന്നിൽ സ്വവർഗാനുരാഗമാണെന്നാണ് പൊലീസ് പറയുന്നത്.
ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട ഉമേഷ് പട്ടീലും പ്രഫുൽ പവാറും വളരെ പെട്ടെന്ന് തന്നെ സുഹൃത്തുക്കളാകുകയായിരുന്നു. സൗഹൃദം ശക്തമായതോടെ പട്ടീലിന്റെ വീട്ടില്‍വച്ച് സ്വവർഗാനുരാഗത്തിലേർപ്പെടുകയും ഈ ബന്ധം തുടരുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടയ്ക്ക് പവാർ വിവാഹിതനാകുകയും പട്ടീലിനെ ഒഴിവാക്കുകയും ചെയ്തു. അവിവാഹിതാനയ പട്ടീലിന് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
പവാറിന്റെ വിവാഹത്തിൽ രോഷാകുലനായ പട്ടീൽ പവാറിന്റെ വീട്ടിൽ എത്തുകയും ഇരുവരും ഇതേ ചൊല്ലി തമ്മിൽ വഴക്കിടുകയും ചെയ്തു. തുടർന്ന് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സംഭവ സമയം പവാറിന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. പട്ടീലിനെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും ശേഷം മൃതദേഹം ബാഗിലാക്കി റെയിൽവേ ട്രാക്കിൽ ഉപേഷിക്കുകയായിരുന്നുവെന്നും പവാർ പൊലീസിനോട് സമ്മതിച്ചു.
English Summary: 56-year-old’s body found in bag, the reason behind the m urder was hom ose xuality.
you may also liek this video;