24 April 2024, Wednesday

Related news

March 15, 2024
February 6, 2024
November 19, 2023
November 15, 2023
October 24, 2023
October 20, 2023
September 28, 2023
September 28, 2023
September 26, 2023
May 18, 2023

കേരള ബാങ്കിന്‌ 5631 കോടിയുടെ ബിസിനസ്‌ വളർച്ച

Janayugom Webdesk
തിരുവനന്തപുരം
April 22, 2022 9:12 am

കോവിഡ്‌ പ്രതിസന്ധി മറികടക്കാൻ കേരള ബാങ്ക്‌ ആരംഭിച്ച ബിദിനമ്പർവൺ’ ക്യാമ്പയിൻ ബിസിനസ്‌ വളർച്ചയിലും നിഷ്‌ക്രിയ ആസ്‌തി കുറയ്‌ക്കുന്നതിലും വൻവിജയം കൈവരിച്ചിരിക്കുന്നു. നാലുമാസത്തെ ക്യാമ്പയിനുമുമ്പ്‌ 27.93 ശതമാനമായിരുന്ന നിഷ്‌ക്രിയ ആസ്‌തി 12.79 ശതമാനമായി കുറച്ചു.

നവംബറിൽ 68022 കോടിയായിരുന്ന നിക്ഷേപം മാർച്ചിൽ 69940.84 കോടി രൂപയായി. വായ്‌പ നവംബറിൽ 40799.98 കോടിയായിരുന്നത്‌ മാർച്ചിൽ 42087.27 കോടിയാക്കാനും കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തികവർഷം 5631.58 കോടി രൂപയുടെ ബിസിനസ്‌ വളർച്ച കൈവരിച്ചു. 2020–-21ൽ 106396.53 കോടിയായിരുന്ന ബിസിനസ്‌ 2021–-22ൽ 112028.11 കോടിയായി. നിക്ഷേപം മുൻവർഷത്തെ 66731.60 കോടിയിൽനിന്ന്‌ 2021–-22ൽ 69940.84 കോടിയായി. നിക്ഷേപ സമാഹരണ ലക്ഷ്യം 1000 കോടിയായിരുന്നു.

എന്നാൽ 3000 കോടി രൂപയുടെ നിക്ഷേപം നേടാനായി. പ്രളയം, കോവിഡ്‌ പ്രതിസന്ധികൾ മറികടന്ന്‌ കഴിഞ്ഞ സാമ്പത്തികവർഷത്തെ ബാങ്കിന്റെ വളർച്ചയുടെ 80 ശതമാനവും ‘ബി ദി നമ്പർ വൺ’ ക്യാമ്പയിൻ കാലയളവിലാണ്‌. ബാങ്കിലെ എല്ലാ വിഭാഗം ജീവനക്കാരും പങ്കെടുത്ത ക്യാമ്പയിനിൽ മികച്ച പ്രകടനം കാഴ്‌ചവച്ച ജില്ലയ്‌ക്ക്‌ മൂന്നു ലക്ഷം രൂപയും സംസ്ഥാനത്തെ മികച്ച ശാഖയ്‌ക്ക്‌ രണ്ടു ലക്ഷം രൂപയും ജില്ലയിലെ മികച്ച ശാഖയ്‌ക്ക്‌ 50,000 രൂപയും മിനിസ്‌റ്റേഴ്‌സ്‌ ട്രോഫിയും നൽകും. വായ്‌പ തിരിച്ചടവിനു ശേഷിയില്ലാത്ത 30 കുടിശ്ശികക്കാരുടെ വായ്‌പ ബാങ്ക്‌ ഭരണസമിതിയും ജീവനക്കാരും ചേർന്ന്‌ അടച്ചുതീർത്തു.

എടിഎം, ഇന്റർനെറ്റ്‌ ബാങ്കിങ്‌, മൊബൈൽ ബാങ്കിങ്‌, ആർടിജിഎസ്‌, നെഫ്‌റ്റ്‌ സംവിധാനങ്ങൾ എന്നിവയിലൂടെ ഡിജിറ്റൽ ബാങ്കിങ്‌ നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളും ലക്ഷ്യത്തിലേക്ക്‌ അടുക്കുകയാണ്‌. നിലവിൽ 769 ശാഖകളുള്ള ബാങ്ക്‌ മലപ്പുറംകൂടി ഉൾപ്പെടുത്തുന്നതോടെ പ്രവർത്തനമേഖല വിപുലീകരിക്കുകയാണ്‌. ഇതുകൂടി പൂർത്തിയാകുന്നതോടെ കേരളത്തിന്റെ സ്വന്തം ബാങ്കായ കേരള ബാങ്ക്‌ സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കായിമാറും.സംസ്ഥാനത്തെ വായ്‌പേതര സഹകരണ സംഘങ്ങളുടെ സംരക്ഷണത്തിന്‌ കേരള ബാങ്ക്‌ മുഖേന വിവിധ പദ്ധതികൾ നടപ്പാക്കും. സംഘങ്ങൾ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്‌.

ഈ വിഷയങ്ങളിൽ പഠനം നടത്തി സംഘങ്ങൾക്ക്‌ ഉത്തേജകമാകുന്ന രീതിയിൽ പദ്ധതികൾ ഒരുക്കാനാണ്‌ കേരളാ ബാങ്ക്‌ ലക്ഷ്യമിടുന്ന്ത്.. സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ സംഘങ്ങളിലെ വിവിധ ഉപവിഭാഗങ്ങളെ സംബന്ധിച്ച്‌ അക്കാദമിക്‌ വിദഗ്‌ധരെയും ഉദ്യോഗസ്ഥരെയും സഹകാരികളെയും ഉൾപ്പെടുത്തി പഠിച്ചശേഷം കേരള ബാങ്ക്‌ ഭരണസമിതിക്കും സർക്കാരിനും റിപ്പോർട്ട്‌ നൽകാൻ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. മെയ്‌ രണ്ടാം വാരം ഇത്‌ നൽകും. വായ്‌പേതര സംഘങ്ങളുടെ ബാങ്കിങ് ആവശ്യങ്ങൾ എല്ലാം കേരള ബാങ്കിലൂടെ നിർവഹിക്കാൻ കഴിയുമെന്ന്‌ ഉറപ്പാക്കൽ സമിതിയുടെ ലക്ഷ്യങ്ങളിലൊന്നാണ്‌.

വായ്‌പേതര സഹകരണ സംഘങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും പ്രവർത്തന മൂലധനത്തിന്‌ ആവശ്യമായ വായ്‌പാ പദ്ധതികളുമെല്ലാം ലളിതമായ വ്യവസ്ഥകളിലൂടെ നടപ്പാക്കാനാകണം. സഹകരണ ബാങ്കുകളിൽ നിന്നെടുത്ത്‌ നിഷ്‌ക്രിയ ആസ്‌തിയായി തുടരുന്ന വായ്‌പകൾ അർഹമായ ഇളവുകളോടെ തീർപ്പാക്കാൻ പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി, നബാർഡുവഴി ലഭിക്കുന്ന വായപാ പദ്ധതികൾ വായ്‌പേതര സഹകരണ സംഘങ്ങളിലും നടപ്പാക്കാൻ കഴിയുമോ എന്ന്‌ പരിശോധിക്കൽ, വായ്‌പേതര സഹകരണ സംഘങ്ങളുടെ സർക്കാർ സഹായത്തോടെയുള്ള പദ്ധതികൾ കേരള ബാങ്കുമായി ബന്ധിപ്പിച്ച്‌ എങ്ങനെ നടപ്പാക്കാം എന്നിവ സമിതി പഠിക്കും.

പട്ടികജാതി–പട്ടികവർഗ സംഘങ്ങൾ, വനിതാ സഹകരണ സംഘങ്ങൾ, ലേബർ കോൺട്രാക്‌ടേഴ്‌സ്‌ സംഘങ്ങൾ എന്നിവയിലൂടെ കൂടുതൽ തൊഴിലവസരം സൃഷ്‌ടിക്കുന്ന വിഷയവും സമിതി വിശദ പഠനത്തിന്‌ വിധേയമാക്കും.

Eng­lish Sum­ma­ry: 5631 crore busi­ness growth for Ker­ala Bank

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.