ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ അഭയ കേന്ദ്രത്തില്‍ 57 പെണ്‍കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ച് ഗര്‍ഭിണികളും ഉള്‍പ്പെടുന്നു. രണ്ട് പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. ഗര്‍ഭിണികളില്‍ ഒരാള്‍ക്ക് എച്ച്ഐവി പോസിറ്റീവും റിപ്പോര്‍ട്ട് ചെയ്തു.
ആഗ്ര, എട്ടാ, കനൗജ്, കാണ്‍പുര്‍, ഫിറോസാബാദ് എന്നിവിടങ്ങളിലെ ശിശുക്ഷേമസമിതികളില്‍ നിന്നെത്തിയതാണ് അഞ്ച് പെണ്‍കുട്ടികള്‍. ഇവര്‍ സ്ഥാപനത്തില്‍ എത്തുന്നതിന് മുമ്പേ തന്നെ ഗര്ഭിണികളായിരുന്നുവെന്നാണ് കാണ്‍പുര്‍ ജില്ലാ മജിസ്ട്രേറ്റ് ബ്രഹ്മദേവ് തിവാരി വ്യക്തമാക്കിയത്.
കോവിഡ് സ്ഥിരീകരിച്ച 57 പെണ്‍കുട്ടികളെയും ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. അഭയ കേന്ദ്രത്തില്‍ ഉണ്ടായിരുന്ന മറ്റ് പെണ്‍കുട്ടികളെയും ജീവനക്കാരെയും ക്വാറന്റൈൻ കേന്ദ്രത്തിലേയ്ക്ക് മാറ്റി. ഇവിടുത്തെ അന്തേയവാസിയായ പെണ്‍കുട്ടിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മറ്റുള്ളവര്‍ക്കും കോവിഡ് പരിശോധന നടത്തിയത്.
ജൂണ്‍ 18 ന് 33 പേര്‍ക്കും അടുത്ത രണ്ട് ദിവസങ്ങളിലായി എട്ട് പേര്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഉത്തര്‍പ്രേദേശില്‍ ഇതുവരെ 17000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 507 പേര് മരണപ്പെടുകയും ചെയ്തു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.