20 April 2024, Saturday

Related news

April 2, 2024
November 29, 2023
October 7, 2023
September 30, 2023
September 28, 2023
September 15, 2023
September 4, 2023
May 26, 2023
May 24, 2023
May 23, 2023

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 57 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി

Janayugom Webdesk
നെ​ടു​മ്പാ​ശേ​രി
January 4, 2022 11:35 am

കൊ​ച്ചി അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ഗ​ൾ​ഫി​ലേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച 57 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​വാ​ൻ ശ്ര​മി​ച്ച വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി​യ​ത്. ഇന്നു പുലർച്ചെ 3.30ന് എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ൽ​നി​ന്നു ദു​ബാ​യി​ലേക്കു പോ​കാ​നെ​ത്തി​യ മൂ​ന്നു യാ​ത്ര​ക്കാ​രി​ൽനി​ന്നാ​ണ് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​വാ​ൻ ശ്ര​മി​ച്ച വി​ദേ​ശ ക​റ​ൻ​സി​പി​ടി​കൂ​ടി​യ​ത്. കൊ​ച്ചി വ​ഴി ദു​ബാ​യി​ലേ​ക്കു പോ​കു​വാ​ൻ ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് എ​ത്തി​യ​വ​രാ​ണ് പി​ടി​യി​ലാ​യത്. ക​ർ​ണാ​ട​ക കേ​ന്ദ്ര​മാ​യി വി​ദേ​ശ ക​റ​ൻ​സി ഇ​ട​പാ​ട് ന​ട​ത്തു​ന്ന റാ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇന്റി​ലി​ജ​ൻ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. സംഭവത്തില്‍ പ്രതികളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം​ചെ​യ്യ​ൽ തുടരുന്നു.

Eng­lish Sum­ma­ry: 57 lakh worth of for­eign cur­ren­cy seized from Nedum­bassery airport

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.