Web Desk

കറുകച്ചാൽ

November 10, 2020, 8:53 pm

പ്രാർഥനയ്ക്ക് എത്തിയ വീട്ടിലെ പെണ്‍കുട്ടിയുമായി പാസ്റ്റര്‍ ഒളിച്ചോടി; ഒടുവില്‍ സംഭവിച്ചത്

Janayugom Online

പെണ്‍കുട്ടിയുമായി ഒളിച്ചോടിയ പാസ്റ്ററെ കറുകച്ചാൽ പൊലീസ് പിടികൂടി. വാഴൂർ ചാമംപതാൽ മാപ്പിളക്കുന്നേൽ എം സി ലൂക്കോസ് (58)നെയാണ് കറുകച്ചാൽ പൊലീസ് പൊൻകുന്നത്തു നിന്നും പിടികൂടിയത്. 20 വയസുള്ള മുണ്ടക്കയം സ്വദേശിനിയായ പെണ്‍കുട്ടിയുമായി കഴിഞ്ഞ മാസമാണ് പാസ്റ്റർ നാടുവിട്ടത്.  യുവതിയെ കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്; ആറുമാസം മുൻപാണ് പാസ്റ്റർ ലൂക്കോസ് യുവതിയുടെ വീട്ടിൽ പ്രാർഥനയ്ക്ക് എത്തിയത്. തുടർന്ന് യുവതി പാസ്റ്ററുമായി ഫോണിൽ ബന്ധപെടുന്നത് പതിവാകുകയും  ഇരുവരും പ്രണയത്തിലാകുകയും ചെയ്തു. യുവതിക്ക്  മറ്റ് വിവാഹാലോചനകൾ വന്നതോടെ യുവതി പാസ്റ്ററോട് നാടുവിടാമെന്ന് ആവശ്യപെടുകയായിരുന്നു.  കഴിഞ്ഞ 27 ന് മുണ്ടക്കയതെത്തിയ പാസ്റ്റർ  മൊബൈൽ ഫോണുകൾ വിറ്റ ശേഷം യുവതിയുമായി തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.

കമ്പത്ത് എത്തിയ ശേഷം ഇയാളുടെ ബൈക്ക് വിറ്റു. കമ്പം, തേനി തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ലോഡ്ജുകളിലാണ് ഇവർ കഴിഞ്ഞത്. യുവതിയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പാസ്റ്റർക്ക് യുവതിയുമായി അടുപ്പമുള്ളതായി കണ്ടെത്തുകയായിരുന്നു.

Eng­lish sum­ma­ry: 58  year old pas­tor arrested

You may also like this video: