ഇരുപതുകാരിയുമായി ഒളിച്ചോടിയ അൻപത്തിയെട്ടുകാരനായ പാസ്റ്റർ അറസ്റ്റിൽ. ചാമംപതാൽ മാപ്പിളകുന്നേൽ എം സി ലൂക്കോസിനെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം സ്വദേശിനിയായ യുവതിയുമായി കഴിഞ്ഞ മാസമാണു പാസ്റ്റർ നാടുവിട്ടത്.
ആറുമാസം മുൻപാണ് പാസ്റ്റർ യുവതിയുടെ വീട്ടിൽ പ്രാർത്ഥനക്കെത്തിയത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും യുവതിക്ക് വീട്ടിൽ വിവാഹാലോചനകൾ വന്നതോടെ നാടുവിടാമെന്നു യുവതി പാസ്റ്ററോട് ആവശ്യപ്പെടുകയായിരുന്നു. വീട്ടിൽ കത്ത് എഴുതി വച്ച ശേഷമാണു പാസ്റ്ററും യുവതിയും മുങ്ങിയത്.
കഴിഞ്ഞ 27ന് മുണ്ടക്കയത്തെത്തിയ ഇരുവരും മൊബൈൽഫോണുകൾ വിറ്റ ശേഷം തമിഴ്നാട്ടിലേക്കു കടന്നു. കമ്പത്ത് എത്തിയശേഷം പാസ്റ്ററുടെ ബൈക്കും വിറ്റു. കമ്പം, തേനി എന്നിവിടങ്ങളിലെ വിവിധ ലോഡ്ജുകളിലാണ് ഇവർ കഴിഞ്ഞത്. യുവതിയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പാസ്റ്ററുമായുള്ള അടുപ്പം കണ്ടെത്തിയത്. യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് അറസ്റ്റ്. കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. എൽ. സലിമോന്റെ നേതൃത്വത്തിൽ എ. എസ്. ഐ. ബൈജു, സിവിൽ പോലീസ് ഓഫീസർമാരായ സന്ദീപ്, രതീഷ് എന്നിവർ നടത്തിയ പരിശോധനയിലാണ് ഇരുവരെയും കണ്ടെത്തിയത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.