8 October 2024, Tuesday
KSFE Galaxy Chits Banner 2

5ജി സ്‌പെക്ട്രം: അടിസ്ഥാനവില 3.17 ലക്ഷം കോടി

Janayugom Webdesk
June 15, 2022 7:27 pm

5ജി സ്‌പെക്ട്രം ലേലത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 3.17 ലക്ഷം കോടി. സ്‌പെക്ട്രത്തിന് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വില പ്രകാരമുള്ള മൂല്യമാണിത്. 5ജി സ്പെക്ട്രം ലേലം നടത്താന്‍ കേന്ദ്ര മന്ത്രിസഭാ യോഗം വാര്‍ത്താവിതരണ മന്ത്രാലയത്തിന് കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു. നിലവിലുള്ള 4ജിയേക്കാള്‍ പത്തിരട്ടി വേഗം 5ജിയിലൂടെ ലഭിക്കും.

നൂറുകോടിയിലധികം പേര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഇന്ത്യ ഇക്കാര്യത്തില്‍ ലോകത്തെ രണ്ടാമത്തെ വിപണിയാണ്. ജുലൈ 26ന് ലേലം നടക്കുമെന്നാണ് സൂചന. ജുലൈ എട്ട് വരെ ലേലത്തിനായി അപേക്ഷ നല്‍കാനാകും. റിലയന്‍സ് ജിയോ, വോഡാഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ടെലികോം കമ്പനികളായിരിക്കും മുന്‍നിരയിലുള്ളത്. മൂന്ന് മുന്‍നിര ടെലികോം ഓപ്പറേറ്റര്‍മാരും വിവിധ നഗരങ്ങളില്‍ 5ജി സേവനം പരീക്ഷിച്ചിട്ടുണ്ട്.

20 വര്‍ഷത്തെ കാലാവധിയില്‍ 72097.85 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രമാണ് ലേലം ചെയ്യുക. 600, 700, 800, 900, 1800, 2100, 2300 മെഗാഹെര്‍ട്സ് തുടങ്ങിയ കുറഞ്ഞ തരംഗങ്ങള്‍ക്കും 3300 മെഗാഹെര്‍ട്സ് മദ്ധ്യതരംഗങ്ങള്‍ക്കും 26 ജിഗാഹെര്‍ട്സ് കൂടിയ തരംഗ ബാന്‍ഡിനും വേണ്ടിയുള്ള ലേലമാണ് നടക്കുക. രാജ്യത്തെ വന്‍കിട കമ്പനികള്‍ക്ക് സ്വന്തം ഉപയോഗത്തിനുള്ള സ്‌പെക്ട്രവും ലേലത്തില്‍ വാങ്ങാനാകും.

Eng­lish sum­ma­ry; 5G spec­trum: base price 3.17 lakh crore

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.