25 April 2024, Thursday

Related news

December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023
April 10, 2023

കോവിഡ് ഹെൽപ്പ്‌ലൈനിലേക്ക് 6.62 ലക്ഷം വിളികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 25, 2022 10:12 pm

രാജ്യത്ത് കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് ഹെൽപ്പ്‌ലൈൻ നമ്പറിലേക്ക് വന്നത് 6.62 ലക്ഷത്തിലധികം കോളുകൾ. 1075 ആണ് കോവിഡ് ഹെല്‍പ്പ‌്‌ലെെൻ നമ്പര്‍.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് വേണ്ടി നാഷണൽ ഹെൽത്ത് അതോറിറ്റി (എൻഎച്ച്എ) ആണ് 24x7 ടോൾ ഫ്രീ ദേശീയ ഹെൽപ്പ്‌ലൈൻ നമ്പറിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിനും ഈ വർഷം ഓഗസ്റ്റ് 15നും ഇടയിലെ ഔദ്യോഗിക വിവരമനുസരിച്ച് രോഗവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 7.55 ലക്ഷം തവണ ഹെല്‍പ്പ്‌ലെെൻ നമ്പറിലേക്ക് വിളിയെത്തി. ഇതില്‍ കോ-വിൻ രജിസ്‌ട്രേഷനും വാക്‌സിനേഷൻ അപ്പോയിന്റ്‌മെന്റും ഉള്‍പ്പെടുന്നു. 2020 മാർച്ച് 15 മുതലാണ് ഹെല്‍പ്പ്‌ലെെൻ പ്രവര്‍ത്തിപ്പിക്കാൻ തുടങ്ങിയത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 4,777 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സജീവ കേസുകളുടെ എണ്ണം 43,994 ആയി കുറഞ്ഞു. മൊത്തം കോവിഡ് കേസുകളുടെ എണ്ണം 4.45 കോടിയിലധികം ആണ്. 23 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 4,39,95,610 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
അതേസമയം രണ്ട് വര്‍ഷക്കാലമായി ലോകത്തെ പിടിച്ചുമുറുക്കിയ മഹാമാരിയുടെ അവസാനം കണ്ടുതുടങ്ങിയതായാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. ലോകാരോഗ്യ സംഘടനയും ഏകദേശം ഇതേ അഭിപ്രായത്തിലാണ്.
ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ടെന്ന് അശോക യൂണിവേഴ്‌സിറ്റിയിലെ ഫിസിക്‌സ് ആന്റ് ബയോളജി വിഭാഗം പ്രൊഫസർ ഗൗതം ഐ മേനോന്‍ പറഞ്ഞു.

Eng­lish Sum­ma­ry: 6.62 lakh calls to the Covid helpline

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.