29 March 2024, Friday

ഹോളി ആഘോഷം കഴിഞ്ഞ് കുളിക്കാനിറങ്ങിയ ആറ് കുട്ടികള്‍ മുങ്ങിമരിച്ചു

Janayugom Webdesk
ഭുവനേശ്വര്‍
March 20, 2022 8:56 pm

ഒഡിഷയില്‍ ഹോളി ആഘോഷം കഴിഞ്ഞ് കുളിക്കാനിറങ്ങിയ ആറ് കുട്ടികള്‍ നദിയില്‍ മുങ്ങിമരിച്ചു. ജജ്പൂരിലെ ഖരാസ്രോത നദിയിലാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. കുട്ടികളില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

ശനിയാഴ്ച ഹോളി ആഘോഷം കഴിഞ്ഞ് കുട്ടികള്‍ നദിയില്‍ കുളിക്കാന്‍ എത്തിയതായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കുട്ടികളില്‍ ഒരാളാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് കുട്ടികളും ഒഴുക്കില്‍പ്പെടുകയായിരുന്നു.

അതിനിടെ ഹോളി ആഘോഷത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പഞ്ചാബി ബാഗ് ഏരിയയില്‍ യുവാവിനെ കുത്തിക്കൊന്നു. മനോഹര്‍ പാര്‍ക്ക് ഏരിയയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്.

ഹോളി ആഘോഷിക്കാന്‍ സഹോദരിയുടെ വീട്ടില്‍ എത്തിയതായിരുന്നു സഹോദരങ്ങളായ പ്രസാദും മനോജും. ഇരുവരും ഉച്ചത്തില്‍ ഗാനം മുഴക്കുന്നതിനെ അയല്‍വാസികള്‍ ചോദ്യം ചെയ്തു.

താമസിയാതെ തര്‍ക്കം സംഘര്‍ഷത്തിലെത്തി. ഇതിനിടെ മനോജിന് കുത്തേറ്റു. മനോജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അക്രമത്തില്‍ യുവാവിന്റെ സഹോദരനും പരിക്കേറ്റിട്ടുണ്ട്.

eng­lish sum­ma­ry; 6 Boys Drown In Odisha’s Kha­ras­ro­ta Riv­er While Tak­ing Bath

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.