Thursday
21 Mar 2019

സിബിഐയില്‍ കൂട്ട സ്ഥലമാറ്റം

By: Web Desk | Friday 11 January 2019 9:51 PM IST


ന്യൂഡല്‍ഹി:

സിബിഐയില്‍ വീണ്ടും സ്ഥലമാറ്റം. ആറ് ജോയിന്റ് ഡയറക്ടര്‍മാരെ സ്ഥലംമാറ്റി. സിബിഐ വക്താവിനെ ഉള്‍പ്പെടെയുള്ളവരെയാണ് സ്ഥലം മാറ്റിയത്.

സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിനു പിന്നാലെ അലോക് വര്‍മ്മ രാജിവച്ചിരുന്നു. ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോം ഗാര്‍ഡ്‌സിന്റെ ഡയറക്ടര്‍ ജനറല്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയാറല്ലെന്ന് അറിയിച്ചായിരുന്നു അദ്ദേഹത്തിന്‍റെ രാജി. തുടര്‍ന്ന്, തന്നെ രാജി വയ്ക്കാന്‍ അനുവദിക്കണമെന്ന് രാജിക്കത്തില്‍ ആവശ്യപ്പെടുകയായിരുന്നു. സിബിഐയില്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായെന്ന ആരോപണം അടക്കമുള്ള അദ്ദേഹം ഉന്നയിച്ചിരുന്നതിനെ തുടര്‍ന്നാണ് രാജി.