25 April 2024, Thursday

Related news

April 20, 2024
April 14, 2024
April 3, 2024
April 1, 2024
March 28, 2024
March 22, 2024
March 10, 2024
February 20, 2024
February 20, 2024
February 17, 2024

വയനാട്ടിൽ 6 കിലോ കഞ്ചാവ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

Janayugom Webdesk
October 8, 2021 9:00 am

വയനാട്ടിൽ 6 കിലോ കഞ്ചാവ് പിടികൂടി.വയനാട് പനമരം പാലത്തിന് സമീപം വച്ച് എക്സൈസ് സ്പെഷൽ സ്ക്വാഡാണ് കർണ്ണാടകത്തിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ കഞ്ചാവ് പിടികൂടിയത്.

കണ്ണൂർ പാനൂർ കല്ലുങ്കണ്ടി സ്വദേശി അഷ്ക്കറിനെ സംഭവത്തിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.കർണ്ണാടകത്തിൽ നിന്ന് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് കഞ്ചാവ് എത്തിക്കുന്നവരിൽ പ്രധാനിയാണ് അഷ്ക്കറെന്ന് എക്സൈസ് സംഘം പറയുന്നു.

ഇയാളും വാഹനവും മാസങ്ങളായി എക്സൈസ് സംഘത്തിന്റ നിരീക്ഷണത്തിലായിരുന്നു.മീനങ്ങാടി എക്സൈസ് സ്പെഷ്യൽ സ്കോഡ് സി.ഐ അജിത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ കഞ്ചാവ്‌ പിടികൂടിയത്‌.
eng­lish summary;6 kg cannabis seized in Wayanad
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.