Saturday
23 Feb 2019

ഭിലായ് സ്റ്റീല്‍പ്ലാന്റിലെ വാതക പൈപ്പുലൈന്‍ പൊട്ടിത്തെറിച്ച് ഒൻപതു പേര്‍ മരിച്ചു

By: Web Desk | Tuesday 9 October 2018 2:33 PM IST


Blast-in-Mizoram

ത്തീസ്ഗഡിലെ ദുര്‍ഗില്‍ ഭിലായ് സ്റ്റീല്‍പ്ലാന്റിലെ വാതക പൈപ്പുലൈന്‍ പൊട്ടിത്തെറിച്ച് ഒൻപതു പേര്‍ മരിച്ചു, 14പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്.
രാവിലെ 11 മണിയോടെയാണ് പൊട്ടിത്തെറി നടന്നത്. ജോലി നടന്ന സ്ഥലത്ത് ഏതാണ്ട് 24 ജോലിക്കാര്‍ അപകട സമയംഉണ്ടായിരുന്നു. പൊലീസും ദുരിത നിവാരണ സേനയും രംഗത്തുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്കുമാറ്റി. അന്വേഷണം ആരംഭിച്ചു.