Web Desk

January 01, 2020, 9:43 am

പുതുവർഷ ആഘോഷം സങ്കടക്കടലായി: ലിഫ്റ്റ് തകർന്ന് വീണ് ഒരു കുടുംബത്തിലെ ആറ് ജീവൻ പൊലിഞ്ഞു

Janayugom Online

ഇ​ൻ​ഡോ​ർ: പുതുവർഷ രാവിന്റെ ആഘോഷങ്ങൾ നടന്നുകൊണ്ടിരിക്കെ ഒരു കുടുംബത്തിലെ ആറ് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മ​ധ്യ​പ്ര​ദേ​ശി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തിന്റെ ലി​ഫ്റ്റ് ത​ക​ർ​ന്നു ​വീണാണ് ബി​സി​ന​സു​കാ​ര​നാ​യ പു​നീ​ത് അ​ഗ​ർ​വാ​ളും കു​ടും​ബ​വും മരിച്ചത്. ​ഒരു കു​ടും​ബ​ത്തി​ലെ ആ​റു പേ​ർക്കാണ് ജീവൻ നഷ്ടമായത്. ഇ​ൻ​ഡോ​റി​ലെ പ​ട​ൽ​പാ​നി മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. പുതുവർഷാഘോഷങ്ങൾ നടക്കുന്നതിനിടയിലാണ് ഫാം ഹൗസിന്റെ താത്കാലിക ലിഫ്റ്റിന്റെ ബെൽറ്റ് പൊട്ടി ലിഫ്റ്റ് തകർന്നു വീണത്. ശ​ബ്ദം കേ​ട്ട് ഓ​ടി​കൂ​ടി​യ​വ​ർ ഇ​വ​രെ സ​മീ​പ​മു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അപകടത്തിൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ധി അ​ഗ​ർ​വാ​ൾ(40) തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചികിത്സയിലാണ്.

you may also like this video


Eng­lish summary:6 killed as lift falls at indoor