ജമ്മുകശ്മീരിലെ ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ സൈന്യം വധിച്ചു

Web Desk
Posted on November 23, 2018, 10:51 am

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഏറ്റുമുട്ടലിനൊടുവില്‍ ആറ് ഭീകരരെ സൈന്യം വധിച്ചു. അനന്ത്‌നാഗ് ജില്ലയില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ പൊലീസ് പരിശോധന ശക്തമാക്കി.

പ്രദേശത്തെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍  റദ്ദാക്കിയിട്ടുണ്ട്. ഭീകരര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് സംശയിക്കുന്നത്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചിലാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.