29 March 2024, Friday

Related news

March 18, 2024
March 14, 2024
March 8, 2024
March 2, 2024
January 21, 2024
December 23, 2023
October 5, 2023
September 25, 2023
September 24, 2023
September 22, 2023

ഉക്രെയ്‍നില്‍ 60 ലക്ഷം അഭയാര്‍ത്ഥികള്‍: ഐക്യരാഷ്ട്ര സഭ

Janayugom Webdesk
കീവ്
May 13, 2022 10:58 pm

സെെനിക നടപടി ആരംഭിച്ചതിനു ശേഷം 60 ലക്ഷം അഭയാര്‍ത്ഥികള്‍ ഉക്രെയ്‍നില്‍ നിന്ന് പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭ (യുഎന്‍).
മേയ് 11 ലെ കണക്കനുസരിച്ച് 60,29,705 പേര്‍ പലായനം ചെയ്തു. അയല്‍ രാജ്യമായ പോളണ്ടിലേക്കാണ് ഏറ്റവും അധികം അഭിയാര്‍ത്ഥികള്‍ കുടിയേറിയത്. പലായനം ചെയ്തവരില്‍ 90 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. നിര്‍ബന്ധിത സെെനിക സേവനം നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ 18 മുതല്‍ 60 വയസുവരെ പ്രായമുള്ള പുരുഷമന്‍മാര്‍ക്ക് രാജ്യം വിടാന്‍ അനുമതിയില്ല. 80 ലക്ഷം ആളുകള്‍ രാജ്യത്തിനകത്തുതന്നെ അഭയാര്‍ത്ഥികളായതായും ഇന്റര്‍നാഷണല്‍ ഓര്‍ഗനെെസേഷന്‍ ഓഫ് മെെഗ്രേഷന്റെ കണക്കുകള്‍ വ്യക്തമാകുന്നു. 

എന്നാല്‍, ഉക്രെയ്‍ന്‍ അതിര്‍ത്തികളിലൂടെയുള്ള അഭയാര്‍ത്ഥി പ്രവാഹം കുറഞ്ഞുവരികയാണെന്നും യുഎന്‍ കണക്കുകള്‍ സൂചന നല്‍കുന്നുണ്ട്. മാര്‍ച്ചില്‍ മാത്രം 34 ലക്ഷം ജനങ്ങളാണ് പലായനം ചെയ്തത്. ഏപ്രില്‍ ആയപ്പേ­ാഴേക്കും 15 ലക്ഷമായി ഈ കണക്ക് ചുരുങ്ങി. മേയ് ആദ്യം മുതൽ ഏകദേശം 4,93,000 ഉക്രെയ്ന്‍ പൗരന്‍മാരാണ് രാജ്യം വിട്ടത്. ഡോണ്‍ബാസ് മേഖലയും ക്രിമിയയും ഒഴികെ, സെെനിക നടപടിക്കു മുന്‍പ് 3.7 കോടി ആയിരുന്നു ഉക്രെയ്‍നിലെ ജനസംഖ്യ. 2,10,000 കുട്ടികളെ റഷ്യ നാടുകടത്തിയതായാണ് ഉക്രെയ്‍ന്റെ ആരോപണം. 12 ലക്ഷം ഉക്രെയ്‍നിയക്കാരെ റഷ്യ നിര്‍ബന്ധിതമായി നാടുകടത്തിയെന്നാണ് ഉക്രെയ്‍ന്‍ മനുഷ്യാവകാശ ഓംബുഡ്‍സ്‍മാന്റെ വാദം. എന്നാല്‍ ആരോപണത്തെ സാധൂകരിക്കാനുതകുന്ന തെളിവുകളൊന്നും നല്‍കാന്‍ ഉക്രെയ്‍ന് കഴിഞ്ഞിട്ടില്ല. 

അതിനിടെ, റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായുളള സമാധാന ചര്‍ച്ചകള്‍ക്കായി ഉക്രെയ്‍ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി സന്നദ്ധത അറിയിച്ചു. ഉക്രെയ്‍ന്‍ നഗരങ്ങളില്‍ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്കായുള്ള സെലന്‍സ്കിയുടെ ക്ഷണം. പോള്‍ട്ടോവ മേഖലയില്‍ ശക്തമായ മിസെെലാക്രമണമാണ് റഷ്യന്‍ സെെ­ന്യം നടത്തുന്നത്. കിഴക്കന്‍ മേഖലയെ ലക്ഷ്യം വച്ചുള്ള ആക്രമണവും രൂക്ഷമാകുകയാണ്. മധ്യ ഉക്രെയ്‍നിലെ എണ്ണ ശുദ്ധീകരണശാല തകര്‍ത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയവും അറിയിച്ചു. കര്‍കീവില്‍ ഉക്രെയ്‍ന്‍ സെെന്യത്തിന്റെ എസ്‍യു-27 യുദ്ധവിമാനം വെടിവച്ചിട്ടതായും മന്ത്രാലയം പ്രസ്‍താവനയില്‍ അറിയിച്ചു. 

Eng­lish Summary:6 mil­lion refugees in Ukraine: UN
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.