23 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 18, 2025
January 13, 2025
January 13, 2025
January 4, 2025
January 2, 2025
December 29, 2024
December 27, 2024
December 17, 2024
December 6, 2024
November 24, 2024

ബഹിരാകാശത്തെത്തിയിട്ട് 6 മാസം ;ചീരകൃഷി ചെയ്തും ഭക്ഷണം കഴിച്ചും ജീവിതം ആഘോഷമാക്കി സുനിത വില്യംസ്

Janayugom Webdesk
വാഷിങ്ടൺ
December 6, 2024 7:43 pm

ബഹിരാകാശത്തെത്തിയിട്ട് 6 മാസം പിന്നിടുമ്പോഴും ജീവിതം ആഘോഷമാക്കി മാറ്റുകയാണ് സുനിത വില്യംസ് . നാസയുടെ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്ല്യാംസും ബുച്ച് വിൽമോറും കേവലം ഒരാഴ്ച നീളുന്ന ദൗത്യത്തിനായാണ് ബഹിരാകാശത്ത് എത്തിയത്. ഏഴ് ദിവസം കണക്ക് കൂട്ടിയ യാത്രം ഇപ്പോൾ അര വർഷം കടന്നിരിക്കുകയാണ്. 2024 ജൂൺ 5 നാണ് ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും ബുച്ച്‌ വിൽമോറും ഒരാഴ്ചത്തെ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാൽ സ്‌റ്റാർലൈനർ പേടകം തകരാറിലായതോടെ തിരികെ വരാനാകാതെ കുടുങ്ങുകയായിരുന്നു. ആറ് മാസം പിന്നിട്ട ഇവരുടെ ബഹിരാകാശ ജീവിതം ഇനിയും രണ്ട് മാസം നീളുമെന്ന് ഉറപ്പാണ്. നാസയുടെ ഏറ്റവും ഒടുവിലെ പദ്ധതിപ്രകാരം 2025 ഫെബ്രുവരിയോടെ മാത്രമേ ഇരുവരെയും തിരികെയെത്തിക്കാനാകൂ എന്നാണ് വ്യക്തമാകുന്നത്. 

സുനിത വില്യംസ് ബഹിരാകാശത്ത് ചീരകൃഷി ചെയ്തും സമയം തള്ളി നീക്കാറുണ്ടത്രെ. സുനിത ചീരകൃഷി ചെയ്യുന്നത് ഭക്ഷണത്തിന് വേണ്ടിയല്ലെന്ന് മാത്രം . ഭൂഗുരുത്വം കുറഞ്ഞ അവസ്ഥയിൽ വെള്ളത്തിന്റെ അളവ് എത്രത്തോളം സസ്യങ്ങളെ സ്വാധീനിക്കുന്നു എന്നറിയാനുള്ള പരീക്ഷണമാണ് സുനിതയുടെ കൃഷിക്ക് പിന്നിലുള്ള രഹസ്യം. ചിര ഇനത്തിൽപ്പെട്ട ലെറ്റിയൂസ് എന്ന പച്ചക്കറിയാണ് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത്. ബഹിരാകാശത്തെ ഭാവിയിലെ ബഹിരാകാശ പദ്ധതികൾക്കും ഭൂമിയിലെ കാർഷിക മേഖലയ്ക്കും ഒരുപോലെ ഗുണം ചെയ്യുന്ന പരീക്ഷണമാകും ഇതെന്നാണ് നാസ പറയുന്നത്. പരീക്ഷണത്തിന്റെ ഫലമനുസരിച്ച് പുതിയ കൃഷിരീതികൾ ഭൂമിയിലും നടപ്പിലാക്കാനാകുമെന്നാണ് നാസ വിവരിച്ചിട്ടുള്ളത്. ആദ്യം വന്നപ്പോൾ വിശപ്പ് കുറവായിരുന്നെന്നും ഇപ്പോൾ ഭയങ്കര വിശപ്പാണ് അനുഭവപ്പെടാറുണ്ടെന്നും സുനിത വില്യംസ് പറഞ്ഞു . 3 നേരം നല്ല അളവിൽ ഭക്ഷണം കഴിച്ചാണ് ഇപ്പോൾ വിശപ്പ് അടക്കുന്നതെന്നും സുനിത വിവരിച്ചു. നേരത്തെ തനിക്ക് ബഹിരാകാശത്ത് എത്തിയ ശേഷം ഭാരക്കുറവുണ്ടായിട്ടില്ലെന്ന് അവർ വ്യക്തമാക്കിയിരുന്നു. ബഹിരാകാശത്ത് എത്തിയപ്പോളുള്ള അതേ ഭാരമാണ് ഇപ്പോഴും ഉള്ളതെന്ന് സുനിത പറയുന്നു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.