27 March 2024, Wednesday

പഞ്ചാബിൽ അറ് വയസുകാരൻ 300 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Janayugom Webdesk
ചണ്ഡിഗഢ്
May 22, 2022 4:43 pm

പഞ്ചാബിലെ ഹോഷിയാർപൂരിലെ ഗാദ്രിവാല ഗ്രാമത്തിൽ 300 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് ആറ് വയസുകാരന്‍ വീണു. സൈന്യത്തിന്റെ സഹായത്തോടികൂടി രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

കുഴൽക്കിണറിന്റെ അടുത്തായി തുരങ്കമുണ്ടാക്കി കുട്ടിയെ രക്ഷിക്കാനാണ് നീക്കം. ഇന്ന് രാവിലെയോടെയാണ് കുട്ടി കുഴല്‍കിണറില്‍ വീണത്. തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടി കുഴൽക്കിണറിൽ വീഴുന്നത്.

നിലവിൽ കുട്ടി കിണറിന്റെ 200 അടിയോളം താഴ്ചയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ ആരോഗ്യനില നിലനിർത്തുന്നതിനായി രക്ഷാപ്രവർത്തകർ ഓക്സിജൻ നൽകിയിട്ടുണ്ട്.

Eng­lish sum­ma­ry; 6‑year-old falls into 300-ft-deep borewell in Pun­jab, Army lead­ing rescue

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.