ഇന്ത്യയിൽ ദത്തെടുക്കുന്നതില്‍ 60 ശതമാനവും പെൺകുട്ടികള്‍

Web Desk
Posted on January 21, 2018, 8:02 pm

ഇന്ത്യയിൽ ആൺകുട്ടികളേക്കാൾ കൂടുതൽ പെൺകുട്ടികളെയാണ് ദത്തെടുക്കുന്നതെന്ന് പുതിയ കണക്കുകള്‍. കഴിഞ്ഞ നാലു വർഷത്തിനിടയിൽ 60% പെണ്‍കുട്ടികളെയാണ് (12,273) ദത്തെടുത്തിട്ടുള്ളത്.

ദത്തെടുക്കൽ നടപടിക്രമങ്ങള്‍ കടുപ്പിച്ചതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി 2014–15 ൽ 3,988, 2016–17 ൽ 3,120 കുട്ടികളെ ദത്തെടുത്തു. ഇക്കാലയളവില്‍ 20% ആയി ദത്തെടുക്കല്‍ കുറഞ്ഞു.

ഇന്ത്യയിലുള്ള 50,000 അനാഥകുട്ടികളില്‍ 1,600 പേരെ മാത്രമേ ദത്തെടുക്കാന്‍ കഴിഞ്ഞിട്ടുള്ളു.

കാരണം, ഈ കുട്ടികളിൽ പകുതിയും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരും അല്ലെങ്കിൽ രണ്ട് വയസ്സില്‍ കൂടുതൽ പ്രായമുള്ളവരോ ആയതുകൊണ്ടാണ്. എല്ലാ വിദേശീയരുടെയും കാഴ്ചപ്പാട് ഇങ്ങനയല്ല.

അമേരിക്കയിലെയും ഇറ്റലിയിലെയും മാതാപിതാക്കളാണ് ഇന്ത്യന്‍ കുട്ടികളെ കൂടുതലായും ദത്തെടുക്കുന്നത്.

കഴി‍ഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 2,134 ഇന്ത്യന്‍ കുട്ടികളെ ലോകത്തെ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള മാതാപിതാക്കൾ ദത്തെടുത്തിട്ടുണ്ട്. അതില്‍ 1,481 പേരും പെണ്‍കുട്ടികളാണ്.

അമേരിക്ക 776 (36%) പെണ്‍കുട്ടികളെ ദത്തെടുത്തു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അതില്‍ അമേരിക്ക 566  (73%) പെൺകുട്ടികളെ ദത്തെടുത്തു. കൂടാതെ, ഇറ്റലി 463 (22%), സ്പെയിന്‍ 247 (12%) കുട്ടികളെ ദത്തെടുത്തു.

വിദേശീയരായ മാതാപിതാക്കള്‍ ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളെയാണ് ദത്തെടുത്തതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയില്‍ മഹാരാഷ്ട്രയിലാണ് (549) ദത്തെടുക്കലില്‍ മുന്നിട്ടുനില്‍ക്കുന്നത്. മഹാരാഷട്രയ്ക്ക് പിന്നാലെ 205 പേരെ ദത്തെടുത്തുകൊണ്ട് ഡല്‍ഹിയുണ്ട്.

കഴിഞ്ഞ നാലു വര്‍ഷത്തിനിടയ്ക്ക്, രാജ്യത്ത് മഹാരാഷട്രയില്‍ നിന്നു മാത്രം 2,771 (23%) പേരെ ദത്തെടുത്തു. അതില്‍ 1,543 പെണ്‍കുട്ടികളും 1,228 ആണ്‍കുട്ടികളുമാണ്. മഹാരാഷ്ട്രയ്ക്കു പിന്നാലെ കര്‍ണാടകയും (9%, 1,140) വെസ്റ്റ്ബംഗാളും (6%, 786) ഉണ്ട്.

 

Photo Courtesy: India Spend