Web Desk

ന്യുഡൽഹി

April 02, 2020, 9:58 am

കോവിഡ് ഭീതിയിൽ രാജ്യം; മരണം 50,പുതിയ കേസുകള്‍ 437

Janayugom Online

രാജ്യത്ത് കോവിഡ് ബാധിച്ച് 50 മരണം. ഏറ്റവും കൂടുതൽ മരണം മഹാരാഷ്ട്രയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1828 ആയി. ഇന്നലെ മാത്രം 437 പേർക്ക് രോഗം സ്ഥിരീകരിച്ചു. നിസാമുദ്ദീനിലെ മർകസ് കേന്ദ്രത്തിൽ നിന്നും മടങ്ങിയവരിലെ രോഗബാധയാണ് കൊവിഡ് കേസുകൾ കൂടാൻ ഇടയാക്കുന്നതെന്ന് ഇന്നലെ ആരോഗ്യമന്ത്രാലയം പറഞ്ഞിരുന്നു.

നിസാമുദ്ദീനിൽ നിന്ന് മടങ്ങി എത്തിയവരിൽ മാത്രം 190 പേർക്കാണ് തമിഴ്നാട്ടിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ 200 ലധികം പേർക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. കോയമ്പത്തൂരിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

ENGLISH SUMMARY: 60 covid deaths in India

YOU MAY ALSO LIKE THIS VIDEO