7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

May 10, 2024
May 8, 2024
February 10, 2024
January 15, 2024
November 21, 2023
November 18, 2023
June 18, 2023
January 6, 2023
December 28, 2022
December 27, 2022

ഡോക്ടര്‍മാര്‍ക്കുപോലും വേണ്ട; കാലാവധി കഴിഞ്ഞ വാക്സിന്‍ അന്യരാജ്യക്കാരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
November 25, 2021 12:06 pm

രാജ്യത്ത് ലക്ഷക്കണക്കിന് വാക്സിന്‍ ഡോസുകള്‍ ഉപയോഗശൂന്യമായിപോകുന്നതായി റിപ്പോര്‍ട്ടുകള്‍. ഏകദേശം 60 ലക്ഷംത്തേളം കോവിഡ് വാക്സിൻ സ്റ്റോക്കുകളാണ് പാഴായിപ്പോകുന്നതെന്ന് ന്യൂസ് 18 പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കുപോലും വിശ്വാസയോഗ്യമല്ലാത്ത, ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിന്റെ 9 ലക്ഷത്തോളം ഡോസ് വാക്സിനുകളും പാഴാകുന്നവയില്‍പ്പെടുന്നു.പല രാജ്യങ്ങളുടെയും അംഗീകാരം ലഭിക്കാത്തതിനാലാണ് കോവാക്സിന്‍ സ്വീകരിക്കാന്‍ ഭൂരിഭാഗംപേരും മടിച്ചിരുന്നത്. 

ഇന്ത്യയിലെ സ്വകാര്യ ആശുപത്രികളിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ 51 ലക്ഷം കോവീഷീൽഡ് വാക്സിനും പാഴായിപ്പോകുകയാണ്. ഇങ്ങനേ അവശേഷിക്കുന്ന വാകസിനുകളിൽ 10 % ത്തോളം സ്റ്റോക്കിന്റെയും കാലാവധി ഡിസംബറോടെ അവസാനിക്കും. 

മെയ് 1 മുതൽ രാജ്യത്ത് നൽകപ്പെടുന്ന കോവിഡ് വാക്സിൻ ഡോസുകളിൽ 6% സ്വകാര്യ മേഖലയാണ് നൽകുന്നത്. കോവാക്സിന് 1,410 രൂപയും കോവിഷീൽഡിന് 780 രൂപയും പരമാവധി ചില്ലറ വിലയായി സ്വകാര്യ ആശുപത്രികൾ ഈടാക്കുമ്പോൾ സർക്കാർ ആശുപത്രികൾ ഇത് സൗജന്യമായി നൽകുകയായിരുന്നു. 

അതേസമയം, ഇന്ത്യയിലെ സ്വകാര്യ ആശുപത്രികളിൽ ശേഷിക്കുന്ന 60 ലക്ഷം കോവിഡ് ‑19 വാക്സിനുകളുടെ ഉപയോഗിക്കാത്ത സ്റ്റോക്ക് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും കേന്ദ്രമന്ത്രാലയം പദ്ധതിയിടുന്നുണ്ട്. ആശുപത്രികൾ അവരുടെ സ്റ്റോക്കുകൾ കയറ്റുമതി സ്റ്റോക്കിനൊപ്പം കയറ്റി അയക്കുമെന്നും അറിയിച്ചിട്ടുണ്ട്. 60 ലക്ഷത്തോളം വാക്സിനുകളുടെ ഉപയോഗിക്കാത്ത സ്റ്റോക്ക് ഉള്ളതായും അത് ആരോഗ്യമന്ത്രാലത്തെ അറിയിച്ചതായും, അസോസിയേഷൻ ഓഫ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്സിന്റെ (ഇന്ത്യ) ഡയറക്ടർ ജനറൽ ഗിർധർ ജെ ഗ്യാനി പ്രതികരിച്ചു.

Eng­lish summary;60 lakh dos­es of vac­cine are use­less in the country
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.