29 March 2024, Friday

Related news

March 29, 2024
March 29, 2024
March 27, 2024
March 26, 2024
March 25, 2024
March 24, 2024
March 23, 2024
March 23, 2024
March 21, 2024
March 20, 2024

60,000 കോടിയുടെ തട്ടിപ്പ്: 11 പേരെ സിബിഐ അറസ്റ്റ് ചെയ്തു

Janayugom Webdesk
ന്യൂഡല്‍ഹി
December 23, 2021 9:09 pm

പേള്‍ ഗ്രൂപ്പ് നടത്തിയ 60,000 കോടിയുടെ തട്ടിപ്പു കേസില്‍ 11 പേരെ സിബിഐ അറസ്റ്റ് ചെയ്തു. വ്യാജ നിക്ഷേപ പദ്ധതികളിലൂടെ രാജ്യത്തെ അഞ്ച് പ്രധാനപ്പെട്ട നിക്ഷേപകരില്‍നിന്നും കമ്പനി 60,000 കോടി തട്ടിയെടുത്തുവെന്നാണ് കേസ്. ചന്ദര്‍ ഭൂഷണ്‍ ദിലോണ്‍, പ്രേം സേത്ത്, മന്‍മോഹന്‍ കമാല്‍ മഹാജന്‍, മോഹന്‍ലാല്‍ സെഹാജ്പല്‍, കന്‍വാല്‍ജിത് സിങ് ടൂര്‍ എന്നിവരാണ് അറസ്റ്റിലായ അഞ്ച് പേര്‍. ഡല്‍ഹി, ചണ്ഡീഗഡ്, കൊല്‍ക്കത്ത, ഭുവനേശ്വര്‍ എന്നിവിടങ്ങളിലെ വ്യവസായികളായ പ്രവീണ്‍ അഗര്‍വാള്‍, മനോജ് ജെയ്ന്‍, ആകാശ്‍ അഗര്‍വാള്‍, അനില്‍ കുമാര്‍ ഖേംക, സുഭാഷ് അഗര്‍വാള്‍, രാജേഷ് അഗര്‍വാള്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.

വ്യാജ നിക്ഷേപ പദ്ധതികളിലൂടെ നിക്ഷേപകരെ കബളിപ്പിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് സുപ്രീം കോടതിയുടെ നിർദേശപ്രകാരം പേൾസ് ഗ്രൂപ്പിനെതിരെ സിബിഐ നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് പേള്‍ ഗ്രൂപ്പിന്റെ കമ്പനികളായ പിജിഎഫ് ലിമിറ്റഡ്, പിഎസിഎല്‍ ലിമിറ്റഡ് എന്നിവയ്ക്കെതിരെയും ചെയര്‍മാന്‍ നിര്‍മല്‍ സിങ് ബന്‍ഗുവിനെതിരെയും സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. 2016 ജനുവരിയില്‍ നിര്‍മല്‍ സിങ് ബന്‍ഗു, സുബ്രത ഭട്ടാചാര്യ, ഗുര്‍മീത് സിങ് എന്നിവരെ അറസ്റ്റ് ചെയ്തു. 2016 ഏപ്രില്‍ ഏഴിന് പ്രതികളായ ചിലര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

eng­lish sum­ma­ry; 60,000 crore scam: CBI arrests 11

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.