24 മണിക്കൂറിനിടെ ഖത്തറില്‍ 608 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 7141 ആയി. ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരണപ്പെട്ടുവെന്ന് പൊതുജന ആരോഗ്യമന്ത്രാലയം അറിയിച്ചു.
55 കാരനായ പ്രവാസിയാണ് മരണപ്പെട്ടത്. കൊറോണ ബാധയെ തുടര്‍ന്ന് മാര്‍ച്ച് 23 നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി.
അതേസമയം, ചികിത്സയിലുണ്ടായിരുന്ന 75 പേര്‍ക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 689 രോഗികളാണ് ഖത്തറില്‍ രോഗമുക്തി നേടിയത്. നിലവില്‍ 6442 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
English Summary: 608 covid positive cases report in Qatar.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.