കിട്ടുമ്മാവന്റെ 60-ാം വാര്‍ഷികാഘോഷം ഇന്ന്

Web Desk
Posted on June 22, 2019, 8:28 am

കൊല്ലം: മലയാളത്തിലെ ആദ്യ പോക്കറ്റ് കാര്‍ട്ടൂണായ കിട്ടുമ്മാവന്റെ 60-ാം വാര്‍ഷികം ഇന്ന് കൊല്ലത്ത് വിവിധ പരിപാടികളോടെ നടക്കും.
ഇതിന് മുന്നോടിയായി ഉച്ചയ്ക്ക് രണ്ടുമണിക്ക് കാര്‍ട്ടൂണ്‍ രചനാമത്സരം ജനയുഗം മന്ദിരത്തിലുള്ള കാമ്പിശ്ശേരി കരുണാകരന്‍ ലൈബ്രറി ഹാളില്‍ നടക്കും. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളജ്, പൊതുവിഭാഗം എന്നീ കാറ്റഗറികളിലായാണ് മത്സരം നടത്തുക. പങ്കെടുക്കുന്നവര്‍ ഒന്നരമണിക്ക് ഹാളില്‍ എത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.

Image result for cartoonist yesudasan

രണ്ടുമണിക്ക് ജനയുഗം സിഎംഡി എന്‍ രാജന്‍ മത്സരം ഉദ്ഘാടനം ചെയ്യും.കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ വൈകിട്ട് 4.30 നാണ് പൊതുസമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. ജനയുഗം ചീഫ് എഡിറ്റര്‍ കാനം രാജേന്ദ്രന്‍, കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍, ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ്, മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ, ജില്ലാലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി കെ ഗോപന്‍, കൗണ്‍സിലര്‍ എന്‍ മോഹനന്‍, സിറ്റിസെക്രട്ടറി എ ബിജു, റാഫി കാമ്പിശ്ശേരി എന്നിവര്‍ പങ്കെടുക്കും. ഇതിന് മുന്നോടിയായി നടക്കുന്ന ജനകീയ കാര്‍ട്ടൂണ്‍ പരിപാടി കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ഉദ്ഘാടനം ചെയ്യും. കാര്‍ട്ടൂണിസ്റ്റുകളും ആര്‍ട്ടിസ്റ്റുകളും പങ്കെടുക്കും. ജനയുഗവും കാമ്പിശ്ശേരി കരുണാകരന്‍ ലൈബ്രറിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍

you may also like this video