Tuesday
26 Mar 2019

യമനിലെ ഹൊദീദയിലുണ്ടായ കലാപത്തില്‍ ഹൂതി വിമതരുള്‍പ്പെടെ 61 പേര്‍ കൊല്ലപ്പെട്ടു

By: Web Desk | Sunday 11 November 2018 5:23 PM IST


yemen

ഹൊദീദ:  യമനിലെ ഹൊദീദയിലുണ്ടായ കലാപത്തില്‍ 61 പേര്‍ കൊല്ലപ്പെട്ടു. 43 ഹൂതി വമിതരും ഒമ്പത് ഭരണപക്ഷക്കാരും കൊല്ലപ്പെട്ടതായി സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. മറ്റ് ഒമ്പത് പേരും തെക്കന്‍ ഹൊദീദയിലെ ആശുപത്രിയില്‍വെച്ച് കൊല്ലപ്പെട്ടതായി സര്‍ക്കാരിന്റെ സൈനികവക്താക്കള്‍ പറഞ്ഞു. പരിക്കേറ്റവരെ സനയിലുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും സൈനികവൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഷിയ- ഹൂതി വിമതരുടെ കൈയില്‍ നിന്ന് യമന്‍ പിടിച്ചടക്കുന്നതിനുള്ള ശ്രമങ്ങളിലാണ് സൗദി അറേബ്യയും യുഎഇയും.

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹൊദിദയില്‍ 400 ഹൂദി സൈികര്‍ പത്തുദിവസങ്ങള്‍ക്കു ള്ളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 

2014 മുതല്‍ ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ് ഹൊദീദ. 2015 മുതല്‍ ഏകദേശം 10,000 പേരാണ് യമനിലെ കലാപങ്ങളില്‍ കൊല്ലപ്പെട്ടത്. 

ഹൂതി വിമതരുടെ കൈയില്‍ നിന്ന് യമനെ തിരിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ സൗദി അറേബ്യയും യുഎഇയും സൈനിക സഹായങ്ങള്‍ നല്‍കുന്നുണ്ട്. 

മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. നിരന്തരമായുണ്ടാ കുന്ന കലാപങ്ങള്‍മൂലം 14 ദശലക്ഷം ആളുകളാണ് യമനില്‍ പട്ടിണിയും ദാരിദ്രവും അനുഭവിക്കേണ്ടി വരുന്നതെ ന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

Related News