സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. രോഗബാധയുള്ള 61 പേരുടെ ഫലം നെഗറ്റീവായി.തുടർച്ചയായ രണ്ടാം ദിവസമാണു സംസ്ഥാനത്ത് കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്‍തിരിക്കുന്നത്. സംസ്ഥാനത്ത് ഇനി ആശുപത്രിയിൽ തുടരുന്നവരുടെ എണ്ണം 34 ആയി മാറും. സംസ്ഥാനത്ത് പുതിയ ഹോട്ട് സ്ഫോടകൾ ഒന്നുമില്ലെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
499 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 21,724 പേർ നിരീക്ഷണത്തിലുണ്ട്. 21,352 പേർ വീടുകളിലും 372 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ. ഇതുവരെ 33010 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 32315 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.കേരളീയർ ലോകത്തിന്റെ പലഭാഗത്തും മഹാവ്യാധിയുടെ പിടിയിലാണ് . 80 ൽ അധികം മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ച് മറ്റ് രാജ്യങ്ങളിൽ മരണമടഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ 164,263 മലയാളികൾ നോർക്ക വഴി നാട്ടിലേക്ക് വരാൻ രജിസ്റ്റർ ചെയ്തു. കർണ്ണാടകം, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലുള്ളവരാണ് ഏറ്റവും കൂടുതൽ. തെലങ്കാന, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ദില്ലി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഹരിയാന, ഗോവ എന്നിവിടങ്ങളിൽ നിന്നെല്ലാം മലയാളികൾ നാട്ടിലേക്ക് വരാൻ രജിസ്റ്റർ ചെയ്തു.മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഉച്ചവരെ 515 പേർ സംസ്ഥാനത്തെത്തി. ഇതുവരെ 5470 പേർക്ക് പാസുകൾ വിതരണം ചെയ്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ അതിഥിതൊഴിലാളികളിൽ സ്വന്തം സംസ്ഥാനത്തേക്ക് പോകാനാഗ്രഹിക്കുന്നവരെയാണ് തിരിച്ചയക്കുന്നത്. അതിഥി തൊഴിലാളികളെ എല്ലാവരെയും തിരിച്ചയക്കുക സർക്കാരിന്റെ നയമല്ല. ലക്ഷദ്വീപിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാൻ ധാരണയായതായും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്തെ ഓട്ടോമൊബൈൽ വർക് ഷോപ്പുകൾക്ക് ഹോട്ട്സ്പോട്ടുകളിലല്ലാതെ പ്രവർത്തിക്കാം. ഞായറാഴ്ച സമ്പൂര്‍ണ ഒഴിവാണ് പ്രഖ്യാപിച്ചത്. റംസാൻ ആയതിനാൽ ഉച്ചക്ക് ശേഷം ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പ്രവര്‍ത്തിക്കാം.
ENGLISH SUMMARY: 61 negative covid cases
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.