September 26, 2022 Monday

Related news

July 6, 2022
July 6, 2022
March 19, 2022
November 4, 2021
October 3, 2021
September 12, 2021
August 25, 2021
August 24, 2021
August 20, 2021
August 19, 2021

കോവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 62 മരണം

Janayugom Webdesk
April 28, 2020 10:13 am

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 62 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 1463 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ ഇത്രയും മരണം സംഭവിക്കുന്നത് ഇത് ആദ്യമായാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച രാവിലെ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഇതുവരം കോവിഡ് ബാധിച്ച് മരിച്ചത് 934 പേരാണ്.

ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ രോഗികളുടെ എണ്ണം 8590 ആയി ഉയര്‍ന്നു. 369 പേര്‍ മരണമടയുകയും ചെയ്തു. ഗുജറാത്തില്‍ 3548 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 162 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണം രണ്ടായിരത്തിലേയ്ക്ക് കടക്കുകയാണ്.

രാജസ്ഥാനില്‍ 2.262 പേര്‍ക്കും മധ്യപ്രദേശില്‍ 2,165 പേര്‍ക്കും ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. ആകെ രോഗികളില്‍ 23.33 ശതമാനമാണ് രോഗം ഭേദമായവരുടെ കണക്ക്. 6,869 പേര്‍ രോഗമുക്തരായി. 21,632 പേര്‍ ചികിത്സയില്‍ കഴിയുകയാണ്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.