മുംബൈയില്‍ ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് അപകടത്തിലായ ബാര്‍ജുകളില്‍ നിന്ന് ഇതുവരെ 638 പേരെ രക്ഷിക്കാനായതായി നാവിക സേന അറിയിച്ചു. പല ബാര്‍ജുകളിലായി നൂറുകണക്കിന് ആളുകളാണ് കുടിങ്ങിയത്.93 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മലയാളികളും അപകടത്തില്‍ പെട്ടിട്ടുണ്ട്. തിങ്കളാഴ്ചയോടെയാണ് ബാര്‍ജുകള്‍ ടൗട്ടെ ചുഴലിക്കാറ്റിനെ കുടുങ്ങിയത്. അപകടത്തില്‍പ്പെട്ട ഒ എന്‍ ജി സി ബാര്‍ജുകളില്‍ കുടുങ്ങിയ 81പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 638 പേരെയാണ് ഇത് വരെ രക്ഷിക്കാനായത്. രണ്ടു ബാര്‍ജുകളിലുള്ളവരെ മുഴുവന്‍ രക്ഷിച്ചു. അമ്പതോളം പേരെ വ്യോമസേനയാണ് രക്ഷിച്ചത്. 261 ജീവനക്കാരുണ്ടായിരുന്ന മൂന്നാമത്തെ ബാര്‍ജില്‍ നിന്ന് 180 പേരെ രക്ഷിച്ചു.
ലൈഫ് ജാക്കറ്റുമായി കടലില്‍ ചാടിയ ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അതേസമയം ബാര്‍ജ് പി 350 യില്‍ ഉണ്ടായിരുന്നവരെയാണ് ഇനിയും കണ്ടെത്താനുള്ളതെന്ന് ഒ എന്‍ ജി സി ഔദ്യോദിക ട്വിറ്ററിലൂടെ അറിയിച്ചു. തിരച്ചിലിനായി നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററുകളുമുണ്ട്. വെള്ളം കയറിയതോടെ പി ‑305 മുങ്ങാന്‍ തുടങ്ങിയെന്നും പിന്നെ കപ്പലിലുണ്ടായിരുന്നവരുടെ ജീവന് മരണ പോരാട്ടമായിരുന്നുവെന്നുമാണ് ഗ്യാസ് കട്ടറായി ജോലി ചെയ്യുന്ന ഹരിയാനയില്‍ നിന്നുള്ള സതീഷ് നര്‍വാള്‍ പറഞ്ഞു.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ലൈഫ് ജാക്കറ്റ് ധരിച്ച് വെള്ളത്തില്‍ ചാടാന്‍ ആവശ്യപ്പെട്ടപ്പോള്‍ എല്ലാവരും പരിഭ്രാന്തരായെന്നു സതീഷ് പറയുന്നു. ചുറ്റും ഇരുട്ടായിരുന്നുവെന്നും ഒന്നും കാണാനില്ലാത്തതിനാല്‍ മരണം മുന്നില്‍ കണ്ടു തന്നെ എല്ലാവരും കടലിലേക്ക് ചാടുകയായിരുന്നുവെന്നും സതീഷ് പറഞ്ഞു. ടൗട്ടേ ചുഴലിക്കാറ്റ് തീരം വിട്ടെങ്കിലും കാലാവസ്ഥ മോശമായി തുടരുകയാണ്. ശക്തമായ മഴയ്ക്കൊപ്പം കാറ്റും ആഞ്ഞടിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടമാസുകുന്നുണ്ട്.
ENGLISH SUMMARY:638 missing after barge sinks off Mumbai coast
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.