June 5, 2023 Monday

മാരത്തണിൽ പങ്കെടുക്കവെ 64കാരൻ ഹൃദയാഘാതം മൂലം മരിച്ചു

Janayugom Webdesk
മുംബൈ
January 19, 2020 12:37 pm

മുംബൈ മാരത്തണ്‍ 2020ല്‍ പ​ങ്കെടുക്കവെ 64കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഞായറാഴ്ച പുലര്‍ച്ച ആരംഭിച്ച 17-ാമത് ടാറ്റാ മുംബൈ മാരത്തോണില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. മുതിര്‍ന്ന പൗരന്മാരുടെ വിഭാഗത്തില്‍ ഓടിക്കൊണ്ടിരുന്ന ഗജനന്‍ മല്‍ജാല്‍ക്കര്‍ ആണ്​ മരിച്ചത്​. മാരത്തണില്‍ പ​ങ്കെടുത്ത്​ നാല്​ കിലോമീറ്റര്‍ ദൂരം ഓടിയെത്തിയപ്പോഴേക്ക്​ തളര്‍ന്ന്​ വീഴുകയായിരുന്നു. ഉടനെ ബോംബെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

ഗജാനനെ കൂടാതെ മാരത്തോണിനിടെ ഏഴുപേര്‍ക്ക് കൂടി ഹൃദയസ്തംഭനം അനുഭവപ്പെട്ടതായും അവരെല്ലാവരും ചികിത്സയിലാണെന്നും ബോംബെ ഹോസ്പിറ്റല്‍ പി.ആര്‍.ഒ. റിപ്പോര്‍ട്ട് ചെയ്തു.  55,000ല്‍ അധികം ആളുകളാണ് മാരത്തോണില്‍ പങ്കെടുക്കുന്നത്. അര്‍ദ്ധ മാരത്തണ്‍ രാവിലെ 5.15നും 10 കിലോമീറ്റര്‍ ഓട്ടം രാവിലെ 6.30നുമായിരുന്നു ആരംഭിച്ചത്​. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് (സി.എസ്.ടി) സ്റ്റേഷനില്‍ നിന്നാണ് 10കി.മി മാരത്തണ്‍ ആരംഭിച്ചത്. ഫുള്‍ മാരത്തോണ്‍, ഹാഫ് മാരത്തോണ്‍, പത്തുകിലോ മീറ്റര്‍ ഓട്ടം, മുംബെ എലൈറ്റ് റണ്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Eng­lish sum­ma­ry: 64 year old man-dies while par­tic­i­pat­ing in 2020 marathon

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.