സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൂടി കോവിഡ്; 10 പേര്‍ക്ക് രോഗമുക്തി

Web Desk

തിരുവനന്തപുരം

Posted on May 26, 2020, 5:02 pm

സംസ്ഥാനത്ത് ഇന്ന്  67 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ക്ക് രോഗമുക്തി. പാലക്കാട് 29, കണ്ണൂര്‍ 8, കോട്ടയം 6, മലപ്പുറം എറണാകുളം എന്നിവിടങ്ങളില്‍ 5, തൃശ്ശൂര്‍ കൊല്ലം എന്നിവിടങ്ങളില്‍ 4, കാസര്‍കാേട് ആലപ്പുഴ 3 എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതില്‍ 27 പേര്‍ വിദേശത്ത് നിന്നും 33 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കേരളത്തില്‍ ഇതുവരെ 963 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 415 പേരാണ് ഇനി ചികിത്സയിലുള്ളത്.

നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു. 104333 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 103528 പേര്‍ വീടുകളിലും ക്വാറന്റേൻ കേന്ദ്രങ്ങളിലുമായി നിരീക്ഷണത്തിലാണ്. 808 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. പുതുതായി 186 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

68 ഹോട്ട്സ്പോട്ടുകളാണ് ഇപ്പോൾ സംസ്ഥാനത്താകെ ഉള്ളത്. ഇന്ന് ഒൻപത് സ്ഥലങ്ങളെക്കൂടി ഹോട്ട്സ്പോട്ട് പട്ടികയിലുള്‍പ്പെടുത്തി. കണ്ണൂരിൽ രണ്ടും കാസർകോട് മൂന്നും പാലക്കാട്, ഇടുക്കി, കോട്ടയം ഒന്ന് വീതവുമാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍.

56704 സാമ്പിളുകൾ പരിശോധനക്ക് അയച്ചതില്‍ 54836 എണ്ണവും നെഗറ്റീവ് ആണ്. ഇതുവരെ മുൻഗണനാ വിഭാഗത്തിലെ 8599 സാമ്പിളുകൾ ശേഖരിച്ചതിൽ 8174 എണ്ണവും നെഗറ്റീവായിട്ടുണ്ട്.

you may also like this video;