Web Desk

നെടുങ്കണ്ടം

March 23, 2020, 8:47 pm

ഗൃഹനാഥനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

Janayugom Online

പുറ്റടിയിൽ ഗൃഹനാഥനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പുറ്റടി ചിറയിൽമാലിൽ ഐപ്പ് (67) നെയാണ് സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ മാതാവാണ് മകനെ മരിച്ച നിലയിൽ കണ്ടത്.

സംഭവത്തെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയപ്പോൾ ബന്ധുക്കൾ ചേർന്ന് മൃതദ്ദേഹം കുളിപ്പിച്ചിരുന്നു. എന്നാല്‍ കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയില്‍ കഴുത്തിലെ പാട് കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് ഐപ്പിനെ ആരോ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ വിവരം പുറത്ത് വരുന്നത്. കട്ടപ്പന ഡിവൈഎസ്പി രാജ്മോഹൻ, കമ്പംമെട്ട് സി. ഐ അനിൽകുമാർ എന്നിവരുടെ നേത്യത്വത്തിൽ പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

YOU MAY ALSO LIKE THIS VIDEO