23 April 2024, Tuesday

Related news

April 19, 2024
April 12, 2024
April 6, 2024
April 6, 2024
April 2, 2024
April 1, 2024
March 28, 2024
March 26, 2024
March 4, 2024
March 1, 2024

സര്‍ക്കാര്‍ താലൂക്ക് ആശുപത്രി സ്വകാര്യ വ്യക്തികളുടേത് : 67 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് അവസാനം

Janayugom Webdesk
കൊച്ചി
August 30, 2022 9:32 pm

67 വര്‍ഷം നീണ്ട ഭൂമിയുടെ ഉടമസ്ഥതാവകാശ തര്‍ക്ക കേസില്‍ സര്‍ക്കാര്‍ കൈവശം വച്ചിരിക്കുന്ന ഭൂമി മക്കള്‍ക്ക് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. 1957ല്‍ തുടങ്ങിയ നിയമയുദ്ധത്തിനാണ് ഇതോടെ അവസാനമായത്. ഷേണായി സഹോദരങ്ങളായ വി കൃഷ്ണ (78), രാമചന്ദ്ര (72) ആനന്ദ (65) എന്നിവരാണ് പിതാവ് വേങ്കിടേശ്വര ഷേണായിയുടെ പേരിലുള്ള സ്വത്ത് സര്‍ക്കാരില്‍ നിന്ന് നിയമയുദ്ധം നടത്തി തിരികെ വാങ്ങിയത്. ചേര്‍ത്തല സബ് കോടതിയില്‍ 1957ല്‍ ആരംഭിച്ച ഭൂമി അവകാശ തര്‍ക്കത്തിനാണ് ഹൈക്കോടതിയില്‍ ക്ലൈമാക്‌സ് ആയത്. ദേശീയ പാത 66ന് വശത്തായി തുറവൂര്‍ വില്ലേജിലുള്ള 27.5 സെന്റ് സ്ഥലത്തിന്റെ പേരിലാണ് കേസ് നടന്നത്. ഇപ്പോള്‍ ഇവിടെ തുറവൂര്‍ താലൂക്ക് ആശുപത്രിയാണ് സ്ഥിതി ചെയ്യുന്നത്. ആശുപത്രി സമുചയം സ്ഥിതി ചെയ്യുന്ന സ്ഥലത്തില്‍ 27.5 സെന്റാണ് സഹോദരങ്ങള്‍ക്ക് ലഭിക്കുക. ആശുപത്രി കെട്ടിടത്തിന്റെ പകുതിയോളം വരും ഇത്. വസ്തുവിന് കുറഞ്ഞത് 15 മുതല്‍ 16 കോടി രൂപ മതിപ്പ് വിലവരും. സ്ഥലം വിട്ടുനല്‍കാന്‍ തയാറാണെന്നും വിപണി വില കൈമാറിയാല്‍ സര്‍ക്കാരിലേയ്ക്ക് തന്നെ സ്ഥലം എഴുതി നല്‍കാന്‍ സന്നദ്ധത അറിയിച്ച് ഷേണായി സഹോദരങ്ങള്‍ മുഖ്യമന്ത്രിക്ക് കത്തയിച്ചിട്ടുണ്ട്. തുറവൂര്‍ താലൂക്ക് ആശുപത്രി സമുച്ചയത്തില്‍ നിന്ന് 27.5 സെന്റ് സ്ഥലം വേര്‍തിരിച്ച് ഷേണായി സഹോദരങ്ങള്‍ക്ക് നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയത്. സര്‍വേയറുടെയും അഡ്വക്കേറ്റ് കമ്മീഷണറുടെയും സാന്നിധ്യത്തില്‍ തയ്യാറാക്കിയ സ്‌കെച്ച് പ്രകാരം താലൂക്ക് ആശുപത്രിയുടെ പ്രധാന കെട്ടിടത്തിന്റെ പകുതിയും ഷേണായി കുടുംബത്തിന്റേതാണെന്ന് കോടതിക്ക് ബോധ്യമായി. അഡ്വ. ടി ആര്‍ എസ് കുമാറാണ് പരാതിക്കാരുടെ അഭിഭാഷകന്‍.

Eng­lish Sum­ma­ry: : 67 years long legal bat­tle at an end

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.