കോവിഡ് വൈറസ് ബാധിച്ചുവെന്ന് സംശയിക്കുന്ന 25 കാരിയുടെ മരണത്തെ തുടർന്ന് ഡൽഹിയിലെ സർക്കാർ ആശുപത്രിയിൽ ഡോക്ടർമാർ ഉൾപ്പടെയുള്ള 68 ജീവനക്കാരെ നിരീക്ഷണത്തിലാക്കി. ബുധനാഴ്ചയാണ് രോഗി മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ഗർഭിണിയായ യുവതിയെ നോർത്ത് വെസ്റ്റ് ഡൽഹിയിലുള്ള ഭഗ്വാൻ മഹാവീർ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇവർ തെറ്റായ വിവരം നൽകിയാണു ആശുപത്രിയിൽ പ്രവേശിച്ചതെന്നു ആശുപത്രി അധികൃതർ വ്യക്തമാക്കി.
പനിയും മറ്റ് അസ്വസ്ഥതകളുമായിട്ടാണ് യുവതി ആശുപത്രിയിൽ പ്രവേശിച്ചത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നേരത്തെ അധികൃതർ നിർദേശിച്ചിരുന്ന ഇവർ അസുഖം വന്നതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വിദേശയാത്ര നടത്തിയ വിവരം യുവതി ഡോക്ടർമാരെ അറിയിച്ചില്ല. അഡ്മിഷൻ സമയത്തു പലതവണ തിരക്കിയെങ്കിലും വിദേശയാത്ര നടത്തിയതും ഹോം ക്വാറന്റീനിലായിരുന്നതും ഇവർ മറച്ചുവച്ചുവെന്നം അധികൃതർ വ്യക്തമാക്കി.
ബുധനാഴ്ച യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇവരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവർ താൻ വിദേശ യാത്ര കഴിഞ്ഞ് വന്നതാണെന്നും കോവിഡ് 19 രോഗികളുമായി സമ്പർക്കമുണ്ടായിട്ടുണ്ടെന്നും തുറന്നു സമ്മതിക്കുകയായിരുന്നു. തന്റെ കുടുംബാംഗങ്ങള്‍ ഏപ്രില്‍ 10 മുതല്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നെന്നും അവര്‍ വെളിപ്പെടുത്തി. ആരോഗ്യനില കൂടുതൽ വഷളായ ഇവർ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ഇതെ തുടർന്ന് ഇവരുമായി സമ്പർക്കമുണ്ടായ എല്ലാ ആശുപത്രി ജീവനക്കാരോടും നിരീക്ഷണത്തിൽ കഴിയാൻ നിർദേശിക്കുകയായിരുന്നു. യുവതിയുടെ സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ലഭിച്ചശേഷം തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
English Summary: 68 medical staffers quarantined after Covid-19 suspect dies
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.