14 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 13, 2024
September 12, 2024
September 11, 2024
September 11, 2024
September 9, 2024
September 8, 2024
September 7, 2024
September 5, 2024
September 4, 2024
September 3, 2024

അറുപത്തെട്ടുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
താമരശ്ശേരി 
October 20, 2022 4:30 pm

അറുപത്തെട്ടുകാരിയെ വിട്ടുനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പരപ്പൻപൊയിൽ മേപ്പുതിയോട്ടിൽ മൈഥിലി (68) യെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുർഗന്ധം വമിക്കുന്ന നിലയിൽ സോഫയിൽ കിടക്കുന്ന നിലയിലാണ് കാണപ്പെട്ടത്. മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കമുണ്ട്. വീട്ടിൽ അഞ്ചു ദിവസത്തോളമായി മറ്റാരുമുണ്ടായിരുന്നില്ല. മകൻ വയനാട്ടിലേക്ക് ജോലിക്ക് പോയതായിരുന്നു. ഹൃദയാഘാതത്തെ തുടർന്നുള്ള സ്വാഭാവിക മരണമാണെന്നാണ് പൊലീസിന്റെ നിഗമനം. 

അയൽ വീട്ടിലെ സ്ത്രീ രാവിലെ ചായ കൊണ്ടുനൽകാൻ വന്നപ്പോൾ അടച്ചിട്ട വീട്ടിൽ നിന്ന് പ്രതികരണമില്ലാത്തതിനെതുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. താമരശ്ശേരി എസ് ഐ മാരായ വി കെ റസാഖ്, വി എസ് ശ്രീജിത്ത്, സീനിയർ സി പി ഒ സുനിത എന്നിരടങ്ങിയ പൊലീസ് സംഘവും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പിന്നിട് പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മക്കൾ: ഷാജി, മിനി. മരുമകൻ : രാവുണ്ണിക്കുട്ടി (ഉണ്ണി) . സഹോദരങ്ങൾ: രാധ, തങ്കമണി, ബാബുരാജൻ, പ്രേമൻ (സി പി ഐ ചമൽ ബ്രാഞ്ച് കമ്മിറ്റി അംഗം) , ഗീത.

Eng­lish Summary:A 68-year-old woman was found dead inside her home
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.