പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം 69 തീവ്രവാദികളെ വധിച്ചു

Web Desk
Posted on April 24, 2019, 10:46 pm

പുല്‍വാമ: പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കശ്മീരില്‍ 69 തീവ്രവാദികളെ വധിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ 25 പേര്‍ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദ സംഘടനയിലെ അംഗങ്ങളാണ്. അതില്‍ 13 പേര്‍ പാകിസ്ഥാന്‍ പൗരന്‍മാരാണെന്നും സൈന്യം വ്യക്തമാക്കി. പുല്‍വാമ ആക്രമണത്തിന് ശേഷം കശ്മീരില്‍ തീവ്രവാദികള്‍ക്കെതിരെയുള്ള നടപടികള്‍ സൈന്യം ശക്തമാക്കിയിരുന്നു.

കശ്മീര്‍ താഴ്‌വരയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ തീവ്രത ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെന്ന് കശ്മീരിന്റെ ചുമതലയുള്ള ലെഫ്റ്റനന്റ് ജനറല്‍ കെ എസ് ധില്ലന്‍ വ്യക്തമാക്കി. ഇപ്പോള്‍ ജെയ്‌ഷെ മുഹമ്മദിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ കശ്മീരില്‍ ആരും തയ്യാറാകുന്നില്ല. കഴിഞ്ഞ ഒന്നര മാസത്തിനിടെ കശ്മീരിലെ ഭീകരവിരുദ്ധ സൈനിക നടപടികള്‍ ശക്തമാക്കിയിരുന്നു. തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് നേരത്തെ സൈന്യം വ്യക്തമാക്കിയിരുന്നു.