19 April 2024, Friday

Related news

February 14, 2023
December 2, 2022
September 18, 2022
August 20, 2022
August 18, 2022
March 9, 2022
February 22, 2022
February 10, 2022
January 31, 2022
January 23, 2022

‘പത്തൊമ്പതാം നൂറ്റാണ്ട്’ കഥാപാത്രങ്ങളുടെ വിശേഷങ്ങളുമായി വിനയന്‍…

Janayugom Webdesk
October 31, 2021 4:37 pm

തിരുവിതാംകൂറിൽ ജീവിച്ചിരുന്ന ധീരനും സാഹസികനുമായ പോരാളിയുടെ കഥപറയുന്ന “പത്തൊൻപതാം നുറ്റാണ്ട്”. ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന സാധാരണക്കാരുടെ മനസ്സുലയ്കുന്ന ജീവിത സാഹചര്യങ്ങളുടെ നേർച്ചിത്രം. അതിസാഹസികനും ധീരനുമായിരുന്ന പോരാളിയായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരായി എത്തുന്നത് സിജു വിൽസൺ. വന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ബാവയായി മണികണ്ഠൻ ആചാരി എത്തുന്നു, കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ വിനയന്‍ ജനയുഗത്തോട് പറയുന്നു..

ഏവർക്കും പ്രിയങ്കരനായ നടൻ മണികണ്ഠൻ ആചാരി അവതരിപ്പിക്കുന്ന ബാവ എന്ന കഥാപാത്രത്തെയാണ് ഇന്നു പരിചയപ്പെടുത്തുന്നത്. ഈ സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയുടെ ഉറ്റ ചങ്ങാതിയാണ് ബാവ. ചെമ്പൻ വിനോദാണ് കൊച്ചുണ്ണിയുടെ വേഷം ചെയ്യുന്നത്. തിരുവിതാംകൂറിനെ വിറപ്പിച്ചിരുന്ന തസ്കര വീരൻ കൊച്ചുണ്ണിക്കു വേണ്ടി ജീവൻ കൊടുക്കാൻ പോലും തയ്യാറായ അനുയായികളിൽ പ്രധാനി ആയിരുന്ന ബാവ തികഞ്ഞ അഭ്യാസിയും മനോധൈര്യമുള്ളവനും ആയിരുന്നു. കായംകുളം കൊച്ചുണ്ണിയേപ്പറ്റി നമ്മൾ ഇതുവരെ കേട്ട അതിശയോക്തി നിറഞ്ഞ കഥകളിൽ നിന്നും.. കണ്ട സിനിമകളിൽ നിന്നും.. വ്യത്യസ്തമായി ഇന്നേവരെ ആരും പറയാത്ത യാഥാർത്ഥ്യത്തിലേക്കു പോകുമ്പോൾ അവിടെ ബാവ എന്ന തസ്കരനും ഏറെ പ്രസക്തിയുണ്ട്. കുതിരയോട്ടവും സംഘട്ടനവുമൊക്കെ സ്വതസിദ്ധമായ ശൈലിയിൽ മണികണ്ഠൻ മനോഹരമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:6th char­ac­ter poster of pathon­patham noot­tan­du released by direc­tor vinayan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.