ഭൂമിയിലെ ഏറ്റവും പഴക്കമുള്ള പദാർഥം കണ്ടെത്തിയതായി ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തൽ. 750 കോടി വർഷംമുമ്പ് ഏതോ വിദൂര നക്ഷത്രസമൂഹത്തിലുണ്ടായ പൊടിപടലങ്ങളാണ് ഈ പദാർഥം.
1969‑ൽ ഭൂമിയിൽ പതിച്ച ഉൽക്കയുടെ പാളിയിൽനിന്നാണ് ഭൂമിയിലെ ഏറ്റവും പഴക്കമുള്ള പദാർഥം കണ്ടെത്തിയിരിക്കുന്നത്. ഓസ്ട്രേലിയയിലെ മർച്ചിസണിൽ പതിച്ച ഉൽക്കയിൽനിന്നു ലഭിച്ച 40 തരികൾ പരിശോധിച്ച സ്വിറ്റ്‌സർലൻഡിലെയും യുഎസിലെയും ഗവേഷകരാണ് പദാർഥത്തിന്റെ പഴക്കം തിരിച്ചറിഞ്ഞത്. ഇതിനുമുമ്പ് കണ്ടെത്തിയ ഏറ്റവും പഴക്കമുള്ള പദാർഥത്തിന് 550 കോടി വർഷമായിരുന്നു പഴക്കം.
ഉൽക്കകളിൽനിന്നുള്ള അപരിചിത പദാർഥത്തിന്റെ കാലപ്പഴക്കം നിർണയിക്കാൻ എത്രകാലം ഇവയിൽ കോസ്മിക് കിരണങ്ങൾ പതിച്ചിട്ടുണ്ടെന്ന് ഗവേഷകർ പഠിച്ചു. നക്ഷത്രങ്ങൾ മരിക്കുമ്പോൾ അവയ്ക്കുള്ളിലുള്ള പദാർഥങ്ങൾ ശൂന്യാകാശത്തെത്തും. ഇവ പിന്നീട് മറ്റു നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഉൽക്കകളുടെയുമൊക്കെ ഭാഗമായി മാറും. സൗരയൂഥമുണ്ടാകുന്നതിനും മുമ്പ് നിലനിന്നിരുന്ന നക്ഷത്രങ്ങളെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും പഠിക്കാൻ ഈ പദാർഥങ്ങൾ സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.