19 April 2024, Friday

ഹൗറയിൽ വ്യാജമദ്യം കഴിച്ച് ഏഴ് മരണം; 20 പേർ ആശുപത്രിയിൽ

Janayugom Webdesk
July 20, 2022 1:04 pm

പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിൽ വ്യാജമദ്യം കഴിച്ച ഏഴ് പേർ മരിച്ചു. ഇരുപതിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

ചികിത്സയിലുള്ളവരുടെ നില പലരും ഗുരുതരാവസ്ഥയിലാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇന്നലെ രാത്രിയോടെയാണ് ഇവര്‍ മദ്യം കഴിച്ചത്.

പലർക്കും മദ്യം കഴിച്ച് കുറച്ച് കഴിഞ്ഞ് ഛർദ്ദിയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരിൽ പലരും വീട്ടിൽവച്ച് തന്നെയാണ് മരിച്ചത്.

20 ഓളം പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്ത് നിരോധിത മദ്യം വിൽക്കുന്നുണ്ടെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

Eng­lish summary;7 dead, 20 hos­pi­talised after con­sum­ing spu­ri­ous liquor in Howrah

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.