Web Desk

ന്യൂഡൽഹി

April 03, 2020, 4:52 pm

7 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു

Janayugom Online

എയിംസ് ഉൾപ്പെടെ ഡൽഹി ആശുപത്രികളിലെ 7 ഡോക്ടർമാർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1965 ഇതിൽ 50 പേർ മരിച്ചു. 151 പേർ സുഖം പ്രാപിച്ചു.

സംസ്ഥാന സർക്കാരുകൾ സ്ഥിരീകരിച്ച എണ്ണം കൂടി ചേർക്കുമ്പോൾ രോഗബാധിതർ 2000 കടന്നു. ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറിൽ, 328 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു; 12 പേ‍ർ മരിച്ചു. വാഹന, ആരോഗ്യ ഇൻഷുറൻസ് കാലാവധി നീട്ടി.  2020 മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ ഇടയിൽ കാലാവധി അവസാനിക്കുന്ന ആരോഗ്യ ഇൻഷുറൻസ്, തേഡ് പാർട്ടി വാഹന ഇൻഷുറൻസ് എന്നിവ പുതുക്കാനുള്ള സമയം ഏപ്രിൽ 21 വരെ നീട്ടി.

Eng­lish sum­ma­ry:7 doc­tors con­firmed Covid

You may also like this video