ശ്രീനഗറില്‍ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്

Web Desk
Posted on October 12, 2019, 5:02 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് സിവിലിയന്മാരുടെ നില ഗുരുതരമാണ്. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. ശ്രീനഗറിലെ ഹരിസിംഗ് ഹൈ സ്ട്രീറ്റ് മേഖലയിലാണ് ഗ്രനേഡ് ആക്രമണം നടന്നത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒക്ടോബര്‍ അഞ്ചിന് അനന്ത്‌നാഗിലെ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിന് പുറത്ത് സമാനമായ ആക്രമണം നടന്നിരുന്നു. ബൈക്കിലെത്തിയ ഭീകരര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിന് പുറത്തെ പൊലീസ് പെട്രോള്‍ വാഹനത്തിന് നേരെ ഗ്രനേഡ് എറിഞ്ഞതിനെ തുടര്‍ന്ന് 14 പേര്‍ക്ക് പരിക്കേറ്റിരുന്നു.