കശ്മീരിൽ ഏഴു മലയാളികൾക്ക് കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. ഇന്നലെയാണ് ഇവരുടെ സ്രവ പരിശോധനയിൽ കോവിഡ് 19 ഉണ്ടെന്ന സ്ഥിരീകരണം ഉണ്ടായത്. ഇവരെ ശ്രീനഗറിലെ മെഡിക്കൽ കോളേജിലെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
ഡൽഹി നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ് ഇവർ ഏഴുപേരും. തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മാർച്ച് 27‑നാണ് ഏഴു മലയാളികളും ഒരു കശ്മീർ സ്വദേശിയും അടങ്ങുന്ന എട്ടംഗ സംഘം ശ്രീനഗറിൽ എത്തുന്നത്. ഇവരെ അപ്പോൾ തന്നെ പാംപോറിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് സുരക്ഷാ സേന മാറ്റിയിയിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പിന്നീട് ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയായിരുന്നു.
English Summary: 7 malayalees test positive for corona virus in kashmir
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.