സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ 2 പേർക്ക് വീതം കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈറസ് ബാധിതരുടെ എണ്ണം 215 ആയി.
1,63,129 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 1,62,471 പേർ വീടുകളിലും 658 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.163 പേരാണ് കാസർകോട് നിരീക്ഷണത്തിൽ കഴിയുന്നത്. കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത കാസർകോട് ജില്ലയ്ക്കായി പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കും.
സൗജ്യന റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. കാർഡ് നമ്പർ വച്ച് റേഷൻ വിതരണം ക്രമീകരിക്കും. നേരിട്ട് എത്താൻ പറ്റാത്തവർക്ക് വീടുകളിൽ റേഷൻ എത്തിക്കും. 0,1 അക്കങ്ങളിലൽ അവസാനിക്കുന്നവർക്ക് വിതരണം നാളെ, 2,3 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ഏപ്രിൽ 2ന്, 4,5 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ഏപ്രിൽ 3ന്, 6,7 അക്കങ്ങൾക്ക് ഏപ്രിൽ 4ന്, 8,9 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുകാർക്ക് ഏപ്രിൽ 5ന് എന്നിങ്ങനെയാണ് റേഷൻ വിതരണം. വിലക്കയറ്റം നിയന്ത്രിക്കാൻ വിജിലൻസിന് കൂടി ചുമതല നൽകി
English Summary: 7 more covid cases in kerala
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.