സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏഴ് പേര് രോഗമുക്തരായി. മൂന്ന് പേര്‍ക്കുവീതം കോട്ടയത്തും കൊല്ലത്തും കണ്ണൂരിലെ ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 116 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 132 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംസ്ഥാനത്ത് ഇതുവരെ 457 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതേ സമയം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 84 കാരന് കോവിഡ് ഭേദമായി.കൂടാതെ ഒരാള്‍ കൂടി രോഗമുക്തി. വയനാട്ടില്‍ ഒരാള്‍ക്ക് രോഗമുക്തി.കണ്ണൂരും കാസര്‍കോടും രണ്ട് പേര്‍ക്കും രോഗം ഭേദമായി.
ആലപ്പുഴ, വയനാട്, തൃശ്ശൂര്‍ ജില്ലകളില്‍ ആരുംതന്നെ കോവിഡ് ചികിത്സയിലില്ല.21,477 പേര് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. സംസ്ഥാനത്ത് നിബന്ധനകളോടെ ഇളവുകള്‍ അനുവദിക്കും. കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് ഇളവുകള്‍. അണുവിമുക്തമാക്കിയ ശേഷംമാത്രമേ കടകള്‍ തുറക്കാവൂ. പകുതി ജീവനക്കാര്‍ മാത്രമേ ജോലിക്ക് ഉണ്ടാകാന്‍ പാടുള്ളൂ. കൂടാതെ കോവിഡ് മാധ്യമമേഖലയെയും കാര്യമായി ബാധിച്ചെന്ന് മുഖ്യമന്ത്രി.
English Summary: 7 more covid-19 cases in kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.