സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

27 പേര്‍ക്ക് രോഗം ഭേദമായി
Web Desk

തിരുവനന്തപുരം

Posted on April 10, 2020, 6:37 pm

സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് മൂന്ന്, കണ്ണൂര്‍ രണ്ട്, മലപ്പുറം രണ്ട് എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധയേറ്റത്. മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. 27 പേര്‍ക്ക് രോഗം ഭേദമായി. ആകെ രോഗമുക്തരായവര്‍ 124 പേരാണ്. 126 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവില്‍ സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ളവര്‍ 1,29,751 ആളുകളാണ്.

ജനുവരി 30നാണ് കേരളത്തില്‍ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ആദ്യ ഘട്ടത്തില്‍ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിന് ശേഷം മാര്‍ച്ച് 8 മുതലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ 364 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 238 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രണ്ട് പേര്‍ മരിച്ചു.

Eng­lish Sum­ma­ry:  7 more covid pos­i­tive cas­es in ker­ala

You may also like this video