25 April 2024, Thursday

Related news

April 16, 2024
April 3, 2024
March 9, 2024
February 1, 2024
January 24, 2024
December 23, 2023
November 26, 2023
November 14, 2023
October 23, 2023
October 5, 2023

ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിച്ച ഏഴ് അധ്യാപകരെ സസ്പെൻഡ് ചെയ്തു

Janayugom Webdesk
ബംഗളൂരു
March 30, 2022 11:53 am

കർണാടകയിലെ ഗദഗ് ജില്ലയിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ എസ്എസ്എൽസി പരീക്ഷയെഴുതാൻ അനുവദിച്ച ഏഴ് അധ്യാപകരെ സസ്പെൻഡ് ചെയ്തു.  ഗദഗിലെ സിഎസ് പാട്ടീൽ ബോയ്സ് ഹൈസ്കൂൾ, സിഎസ് പാട്ടീൽ ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് പരീക്ഷ നടന്നത്. രണ്ട് സെന്ററിലെയും സൂപ്രണ്ടുമാരെ സസ്പെൻഡ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

മാർച്ച് 15 ന് കർണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് കർണാടക സ്കൂളുകളിൽ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത എല്ലാ ഹർജികളും തള്ളിയിരുന്നു. ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിന്റെ അനിവാര്യമായ ആചാരത്തിന് കീഴിൽ വരുന്നതല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. അതാത് സ്കൂളുകള്‍ നിര്‍ദ്ദേശിക്കുന്ന യൂണിഫോം വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ധരിക്കണമെന്നും കോടതി നിരീക്ഷിച്ചു.

eng­lish summary;7 teach­ers sus­pend­ed for allow­ing stu­dents to wear hijab dur­ing exams in Karnataka

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.