ഏഴ് വയസുകാരനില്‍ നിന്ന് പിറന്നത് നൂറ്റാണ്ടിലെ പന്തിന്‍റെ തനിയാവര്‍ത്തനം

Web Desk
Posted on December 09, 2018, 6:55 pm

ശ്രീനഗര്‍: ക്രിക്കറ്റ് ലോകത്ത് മാന്ത്രിക സ്പിന്‍ കൊണ്ട് വിസ്മയം തീര്‍ത്ത ഷെയ്ന്‍ വോണിന്‍റെ നൂറ്റാണ്ടിലെ പന്തിന്‍റെ ഓര്‍മ്മകളെ തിരികെ കൊണ്ട് വന്നിരിക്കുകയാണ് ഈ ഏഴു വയസുകാരന്‍. കാശ്മീരി സ്വദേശിയായ അഹമ്മദ് ഒരു പ്രാദേശിക മത്സരത്തിലെറിഞ്ഞ പന്താണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.


ഇവനെറിഞ്ഞ ഗൂഗ്ലിയുടെ ടേണ്‍ കണ്ട മാധ്യമപ്രവര്‍ത്തകനാണ് കഴിഞ്ഞ ജൂലൈയില്‍ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. നൂറ്റാണ്ടിലെ പന്തിനെ അനുസ്മരിപ്പിക്കുന്ന ഈ വീഡിയോ ഷെയ്ന്‍ വോണ്‍ കണ്ടതോടെയാണ് വീണ്ടും ജനശ്രദ്ധ നേടുന്നത്.

 

വീഡിയോ കണ്ടതാരം കുട്ടിയെ അഭിനന്ദിക്കാനും മറന്നില്ല. അതുമാത്രമല്ല ഷെയ്ന്‍ വോണിന്‍റെ ആവശ്യ പ്രകാരം ഇന്ത്യ‑ഓസ്ട്രേലിയ ടെസ്റ്റ് മത്സരത്തിലെ ലഞ്ച് ബ്രേക്ക് സമയത്ത് വീഡിയോ ടെലിവിഷനിലും കാണിച്ചു.