Web Desk

ലഖ്‌നൗ

December 13, 2020, 3:48 pm

യുപിയില്‍ ഏഴ് വയസുകാരി കൂട്ടബലാ ത്സംഗത്തിനിരയായി

Janayugom Online

ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. ഉത്തര്‍പ്രദേശിലെ മുസാഫര്‍പൂരിലാണ് ഏഴ് വയസുകാരിയെ രണ്ട് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പെണ്‍കുട്ടിയെ കാണാതായതിനു പിന്നാലെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബോധമറ്റ നിലയില്‍ സ്വന്തം വീടിന്റെ ടെറസിനു മുകളില്‍ നിന്ന് കണ്ടെത്തിയത്. പിതാവ് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ഇരുവരെയും അറസ്റ്റ് ചെയ്തതായും പോക്‌സോ ഉള്‍പ്പെടെയുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: 7 year old girl gang raped in UP

You May Like this Video also