ഏഴുവയസുകാരനെ തെരുവുനായ്ക്കൾ  കടിച്ചുകീറിക്കൊന്നു

Web Desk
Posted on January 20, 2018, 6:53 pm

ഏഴുവയസുകാരനെ തെരുവുനായ്ക്കൾ  കടിച്ചുകീറിക്കൊന്നു. ഹിമാചല്‍പ്രദേശിലെ സിര്‍മൗര്‍ ജില്ലയിലാണ് സംഭവം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള തൊഴിലാളിയുടെ മകനായ വിക്കിയാണ് മരിച്ചത്. അമര്‍കോട്ട് ഗ്രാമചന്തയില്‍നിന്നും വീട്ടിലേക്കുപോകുംവഴിയാണ് ആറോളം തെരുവുനായ്ക്കള്‍ ആക്രമിച്ചത്. കുട്ടിയുടെ നിലവിളികേട്ട് ആളെത്തുമ്പോളേക്കും കഴുത്തിലും വയറിലും തലയിലും ആഴത്തില്‍ മുറിവേറ്റിരുന്നു. രക്ഷിക്കാന്‍ എത്തിയവര്‍ക്കും കടിയേറ്റു. ആശുപത്രിയിലെത്തിക്കുംമുമ്പുതന്നെ കുട്ടിമരിച്ചു.